Malayalam

രണ്ടാഴ്ചയ്ക്കിടെ ടോളായി കിട്ടിയത് ഒമ്പതുകോടി

ഏറ്റവും നീളം കൂടിയ കടൽപാലമെന്ന നിലയിൽ ശ്രദ്ധേയമായ മുംബൈ ട്രാൻസ്ഹാർബർ ലിങ്കിലൂടെ സഞ്ചരിച്ച വാഹനങ്ങളിൽ നിന്ന് ടോളായി ലഭിച്ചത് ഒമ്പത് കോടി രൂപ

Malayalam

നാലര ലക്ഷം വാഹനങ്ങൾ

ജനുവരി 13നും 28നും ഇടയിലുള്ള കണക്കാണിത്. നാലര ലക്ഷം വാഹനങ്ങളാണ് ഇതുവഴി കടന്നു പോയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ജനുവരി 12നാണിത് ഉദ്ഘാടനം ചെയ്തത്.

Image credits: x
Malayalam

22 കിലോമീറ്റർ നീളം

22 കിലോമീറ്റർ നീളമുള്ള പാലം തുറന്നതോടെ മുംബൈയിൽ നിന്നും നവി മുംബൈയിലേക്കുള്ള  യാത്രാ സമയം ഒന്നര മണിക്കൂറിൽ നിന്ന് 20 മിനിറ്റിലേക്ക് ചുരുങ്ങി

Image credits: x
Malayalam

കടലിലൂടെ മാത്രം 16.5 കിലോമീറ്റർ

രണ്ട് പതിറ്റാണ്ടിന്റെ വികസന സ്വപ്നം. കടലിലൂടെ മാത്രം 16.5 കിലോമീറ്റർ നീളം

Image credits: x
Malayalam

അഞ്ച് വർഷം

അഞ്ചുവർഷം കൊണ്ടാണ് ഈ എഞ്ചിനീയറിങ് വിസ്‍മയം പൂർത്തിയായത്. നവി മുംബൈയിലേക്ക് മാത്രമല്ല പുനെ, ഗോവ, ബെംഗളൂരു എന്നിവിടങ്ങളിലേക്കും യാത്രാസമയത്തിലും  പുതിയപാലം കുറവ് വരുത്തുന്നുണ്ട്

Image credits: x
Malayalam

പാലത്തിലെ രാഷ്‍ട്രീയം

ഈ വർഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും നിയമ സഭാതെരെഞ്ഞെടുപ്പിലും പാലം ചർച്ചയാകുമെന്നുറപ്പ്. 

Image credits: x
Malayalam

ലോകത്തിലെ പന്ത്രണ്ടാമൻ

കടലിൽ 16.50 കിലോമീറ്ററും കരയിൽ 5.5 കിലോമീറ്ററും ദൂരത്തിലാണ് പാലമുള്ളത്. ലോകത്തിലെ പന്ത്രണ്ടാമത്തെ നീളം കൂടിയ പാലവും ഇതാണ്. മുംബൈയില്‍ നിന്നും നവിമുംബൈയിലേക്ക് 20 മിനിട്ട് മതി

Image credits: Our own
Malayalam

ഒരു ദിവസം ഏകദേശം 75,000 വാഹനങ്ങള്‍

ഒരു ദിവസം ഏകദേശം 75,000 വാഹനങ്ങള്‍ മുംബൈ ട്രാൻസ് ഹാർബർ ലിങ്കിലൂടെ കടന്നുപോവാന്‍ സാധ്യതയുണ്ട്. കാറിന് 250 രൂപയാണ് ടോൾ. 

Image credits: our own
Malayalam

തറക്കല്ലിട്ടതും മോദി

2016ല്‍ പ്രധാനമന്ത്രി മോദിയാണ് തറക്കല്ലിട്ടത്. അടിയിലൂടെ കപ്പലുകള്‍ക്ക് പോകാം. നിര്‍മാണ സാമഗ്രികള്‍ക്കായി ഉണ്ടാക്കിയ ചെറു സമാന്തര പാലം ദേശാടനക്കിളികളെ നിരീക്ഷിക്കാനുള്ള ഇടമാക്കും

Image credits: Google

ഭാരത പൈതൃകം കാണാൻ ഈ ട്രെയിനിൽ കേറിയത് ഇത്രയും സഞ്ചാരികൾ!

ഇന്ത്യ കുതിക്കും! ടെസ്‍ലയുടെ പ്ലാൻ അമ്പരപ്പിക്കും നിക്ഷേപം!

ഡീസലിന് വിട, ലാഭം 250കോടി, ഈ സോളാർ പ്ലാന്‍റ് ഇവിടെ ആദ്യം!

382 കോടിയുടെ അരിക്കൊമ്പൻ റോഡ്, കേരളത്തിനും ഒരു സൂപ്പർ റോഡ്!