Malayalam

വീട്ടിലിരുന്ന് ലോക്കൽ ടോൾ പാസ്

ടോൾ പ്ലാസയിലെത്താതെ തന്നെ ഇനി മൊബൈൽ ഫോൺ ഉപയോഗിച്ച് ഡിജിറ്റൽ ലോക്കൽ പാസ് സ്വന്തമാക്കാം. പുതിയ സംവിധാനം എൻഎച്ച്എഐ അവതരിപ്പിച്ചു.

Malayalam

ആർക്കൊക്കെയാണ് ലഭിക്കുക?

ടോൾ പ്ലാസയുടെ 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന വാഹന ഉടമകൾക്കാണ് ഡിജിറ്റൽ ലോക്കൽ പാസിന് അർഹത.

Image credits: iSTOCK
Malayalam

രാജ്‍മാർഗ് യാത്ര ആപ്പിലൂടെ അപേക്ഷ

രാജ്‍മാർഗ് യാത്ര മൊബൈൽ ആപ്പിൽ പുതിയ 'ലോക്കൽ പാസ്' സൗകര്യം ഉപയോഗിച്ച് വീട്ടിലിരുന്ന് തന്നെ അപേക്ഷ സമർപ്പിക്കാം.

Image credits: iSTOCK
Malayalam

ഒരു മാസം പരിധിയില്ലാത്ത യാത്ര

ലോക്കൽ പാസ് ലഭിച്ചാൽ ബന്ധപ്പെട്ട ടോൾ പ്ലാസയിലൂടെ ഒരു മാസത്തേക്ക് പരിധിയില്ലാതെ യാത്ര ചെയ്യാം.

Image credits: FREEPIK
Malayalam

ടോൾ പ്ലാസയിൽ പോകേണ്ടതില്ല

നേരത്തെ അപേക്ഷയ്ക്കായി ടോൾ പ്ലാസയിൽ നേരിട്ട് എത്തി രേഖകൾ സമർപ്പിക്കേണ്ടിരുന്നു. ഇനി എല്ലാ നടപടികളും ഓൺലൈനായിരിക്കും.

Image credits: iSTOCK
Malayalam

ഡിജിലോക്കറും വാഹനും ഒപ്പം

ഡിജിലോക്കർ, വാഹൻ പ്ലാറ്റ്‌ഫോമുകളുമായി പുതിയ സംവിധാനം ബന്ധിപ്പിച്ചിട്ടുണ്ട്. വാഹന വിവരങ്ങളും ഫാസ്ടാഗ് വിവരങ്ങളും സ്വമേധയാ പരിശോധിക്കും.

Image credits: iSTOCK
Malayalam

ജിഐഎസ് വഴി അർഹത പരിശോധന

ടോൾ പ്ലാസയിൽ നിന്ന് 20 കിലോമീറ്റർ പരിധിക്കുള്ളിലാണോ താമസം എന്ന് ജിഐഎസ് സാങ്കേതികവിദ്യ ഉപയോഗിച്ച് പരിശോധിക്കും.

Image credits: iSTOCK
Malayalam

ആദ്യം ഡൽഹിയിൽ

നിലവിൽ ഡൽഹിയിലെ അർബൻ എക്സ്റ്റൻഷൻ റോഡ്-2ലെ മുണ്ട്ക-ബക്കർവാല ടോൾ പ്ലാസിലാണ് സംവിധാനം ആരംഭിച്ചത്. പിന്നീട് കൂടുതൽ ടോൾ പ്ലാസുകളിലേക്ക് വ്യാപിപ്പിക്കും.

Image credits: X
Malayalam

'മാർഗ് മിത്ര'യും എത്തി

ഫാസ്‍ടാഗ്, കെവൈസി, റീഫണ്ട്, ലോക്കൽ പാസ്, വാർഷിക പാസ് തുടങ്ങിയ സേവനങ്ങൾക്കും പരാതികൾ നൽകാനും 'മാർഗ് മിത്ര' സഹായിക്കും.

Image credits: iSTOCK
Malayalam

ഹൈവേ യാത്ര കൂടുതൽ എളുപ്പമാക്കാൻ

ഡിജിറ്റൽ സേവനങ്ങൾ വ്യാപിപ്പിച്ച് ടോൾ നടപടികൾ വേഗത്തിലാക്കുകയും ദേശീയപാത യാത്ര കൂടുതൽ സൗകര്യപ്രദമാക്കുകയും ചെയ്യുകയാണ് എൻഎച്ച്എഐയുടെ ലക്ഷ്യം.

Image credits: FREEPIK

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ

പഴയ വണ്ടി ഉണ്ടോ കോളടിച്ചു! 10 വർഷം റോഡ് ടാക്സ് ഇല്ല!

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ അറിയാം