Malayalam

ഈ ഡ്രൈവിംഗ് ദുശീലങ്ങള്‍ നിങ്ങളുടെ കാറിന്‍റെ കഥ കഴിക്കും!

വാഹനത്തിന്‍റെ സുഗമമായ പ്രവര്‍ത്തനത്തിന് കൃത്യമായ മെയിന്‍റനന്‍സും സര്‍വ്വീസിംഗുമൊക്കെ മാത്രം പോര

Malayalam

സർവ്വീസ് മാത്രമല്ല കാര്യം

ഇതിനൊപ്പം നിങ്ങളുടെ ചില ഡ്രൈവിംഗ് ശീലങ്ങളെക്കൂടി ആശ്രയിച്ചാണ് കാറുകളുടെ ആയുസ് കൂടുന്നതും കുറയുന്നതും. ഇതാ കാറിന്‍റെ ആയുസ് നശിപ്പിക്കുന്ന ചില ഡ്രൈവിംഗ് ദുശീലങ്ങള്‍

Image credits: our own
Malayalam

ഗിയര്‍ ലിവറില്‍ നിന്നും കൈയ്യെടുക്കാതിരിക്കുക

കുറഞ്ഞ മര്‍ദ്ദം പോലും ഗിയറുകളെ തകരാറിലാക്കും. ഈ ശീലം ഗിയര്‍ ബോക്‌സിന്റെ നാശത്തിന് കാരണമാകും

Image credits: our own
Malayalam

ടാങ്കില്‍ കുറച്ച് മാത്രം ഇന്ധനം കരുതുക

കുറച്ച് ഇന്ധനത്തില്‍ വാഹനം പ്രവര്‍ത്തിക്കുമ്പോള്‍ ടാങ്ക് അതിവേഗം ചൂടാകും. ഇത് ഇന്ധന നഷ്‍‍ടമുള്‍പ്പെടെയുള്ള തകരാറുകളിലേക്ക് വാഹനത്തെ നയിക്കും

Image credits: our own
Malayalam

ബ്രേക്ക് ചവിട്ടിയുള്ള ഇറക്കം

ബ്രേക്കില്‍ അനാവശ്യമായി കാല്‍വെയ്ക്കുന്നത് ബ്രേക്ക് പാഡിലും റോട്ടറിലും അധിക സമ്മര്‍ദ്ദം ചെലുത്തും. ബ്രേക്കുകളില്‍ ചൂടു കൂടും ബ്രേക്കിംഗ് കഴിവ് നഷ്‍ടമാകും

Image credits: our own
Malayalam

അനാവശ്യ ഭാരം

ഇന്ധനക്ഷമതക്കൊപ്പം ബ്രേക്ക്, സസ്‌പെന്‍ഷന്‍, ഡ്രൈവ്‌ട്രെയിന്‍ തുടങ്ങിയ ഘടകങ്ങളെയെല്ലാം അമിതഭാരം മോശമായി ബാധിക്കും.

Image credits: our own
Malayalam

സഡൻ ബ്രേക്കിംഗ്

അപ്രതീക്ഷിതമായ ബ്രേക്കിംഗ് ശീലമാക്കരുത്. ബ്രേക്ക് പാഡുകളും റോട്ടറുകളും അതിവേഗം നശിക്കും

Image credits: our own
Malayalam

വൈകിയുള്ള ഗിയര്‍ ഷിഫ്റ്റിംഗ്

ആർപിഎൺ മീറ്റര്‍ അഥവാ ടാക്കോ മീറ്റർ ശ്രദ്ധിക്കുക. ഉയര്‍ന്ന RPM കളില്‍ ഗിയര്‍ ഷിഫ്റ്റിംഗ് നടത്തണം. ഏറെ വൈകിയുള്ള ഗിയര്‍ ഷിഫ്റ്റിംഗ് എഞ്ചിൻ തകരാറാക്കും

Image credits: our own
Malayalam

ക്ലച്ചിനോടുള്ള ദ്രോഹം

ക്ലച്ചിനെ അമിതമായി സ്നേഹിക്കുന്നവരാകും പല ഡ്രൈവര്‍മാരും. ഈ അമിതസ്‍നേഹം ക്ലച്ചിന്റെ തേയ്‍മാനം കൂടും. ക്ലച്ച് പ്ലേറ്റുകള്‍ തുടര്‍ച്ചയായി മാറ്റേണ്ടിയും വരും

Image credits: our own
Malayalam

റിവേഴ്‌സില്‍ നിന്നും നേരെ ഡ്രൈവിലേക്ക്

റിവേഴ്‌സ് ഗിയറില്‍ നീങ്ങുന്നതിനിടയില്‍ പൊടുന്നനെ ഡ്രൈവ് ഗിയറിലേക്ക് മാറിയാൽ ഡ്രൈവ്‌ട്രെയിനില്‍ അധിക സമ്മര്‍ദ്ദം വരും. കാര്‍ നിന്നതിന് ശേഷം മാത്രം ഡ്രൈവ് ഗിയറിലേക്ക് മാറുക.

Image credits: our own
Malayalam

പാര്‍ക്കിംഗ് ബ്രേക്കുകള്‍ ഉപയോഗിക്കാതിരിക്കുക

ഹാൻഡ് ബ്രേക്ക് ഉപയോഗിച്ചില്ലെങ്കില്‍,മുഴുവന്‍ ഭാരവും ഗിയര്‍ബോക്‌സിൽ വരും വരും

Image credits: our own
Malayalam

അനാവശ്യമായി എഞ്ചിന്‍ ചൂടാക്കുക

കാര്‍ബ്യുറേറ്റര്‍ എഞ്ചിനുകളുടെ കാലത്തെ സങ്കല്‍പമാണിത്. പുതിയ വാഹനങ്ങളിലെ ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിനുകൾ ഇങ്ങനെ ചൂടാക്കിയാൽ എഞ്ചിന്‍ ഓയില്‍ ഡൈല്യൂഷന് ഇടയാക്കും

Image credits: our own

കാറിന് ലക്ഷങ്ങള്‍ മുടക്കിയില്ലേ? കുഞ്ഞുജീവനായി വാങ്ങൂ ഈ സീറ്റുകൂടി

കാർ വെയിലിൽ പാർക്ക് ചെയ്യാറുണ്ടോ?വരുന്നുണ്ട്,ഈ മുട്ടൻപണികൾ!

കാറിലെ കുപ്പി നിങ്ങളുടെ ജീവനെടുക്കും!ഡ്രൈവറുടെ സമീപം അരുതേയരുത്

മിനിറ്റുകൾക്കകം ടൂവീലർ മൈലേജ് കുത്തനെകൂടും!ഇതാചിലപൊടിക്കൈകൾ