Cricket

ഇന്ത്യയുടെ വന്‍മതില്‍

ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളാണെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ വിരാട് കോലിക്കും രോഹിത് ശര്‍മക്കുമൊന്നും സ്വപ്നം കാണാനാവാത്ത നേട്ടം സ്വന്തമാക്കി ചേതേശ്വര്‍ പൂജാര.

Image credits: Getty

20000 പിന്നിട്ട് പൂജാര

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 20000 റണ്‍സെന്ന ചരിത്രനേട്ടമാണ് പൂജാര ഇന്നലെ രഞ്ജി ട്രോഫിയില്‍ സ്വന്തമാക്കിയത്.

Image credits: Getty

61 സെഞ്ചുറി, 78 ഫിഫ്റ്റി

260 മത്സരങ്ങളില്‍ 61 സെഞ്ചുറികളും 78 അര്‍ധസെഞ്ചുറികളും ഉള്‍പ്പെടുന്നതാണ് പൂജാരയുടെ നേട്ടം.

 

Image credits: Getty

മിസ്റ്റര്‍ കണ്‍സിസ്റ്റന്‍റ്

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 51.98 ബാറ്റിംഗ് ശരാശരിയുള്ള പൂജാരയുടെ ഉയര്‍ന്ന സ്കോര്‍ 352 ആണ്

Image credits: Getty

17 ഇരട്ട സെഞ്ചുറികള്‍

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 17 ഇരട്ട സെഞ്ചുറികളും പൂജരാക്ക് സ്വന്തമായുണ്ട്.

Image credits: Getty

ഇതിഹാസങ്ങള്‍ മാത്രം മുന്നില്‍

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഗവാസ്കര്‍ക്കും(25896), സച്ചിനും(25396), ദ്രാവിഡിനും(23794) പിന്നിലാണിപ്പോള്‍ പൂജാര.

Image credits: Getty

ഇന്ത്യയുടെ വിശ്വസ്തന്‍

ഇന്ത്യക്കായി 103 ടെസ്റ്റില്‍ 19 സെഞ്ചുറിയും 35 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 7195 റണ്‍സ് പൂജാര നേടിയിട്ടുണ്ട്.

 

Image credits: Getty

എന്നിട്ടും ഇന്ത്യൻ ടീമിലില്ല

2023 ജൂണിലാണ് പൂജാര അവസാനമായി ഇന്ത്യക്കായി ടെസ്റ്റില്‍ കളിച്ചത്.

Image credits: Getty

കോലിയും രോഹിത്തുമെല്ലാം പിന്നില്‍

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ വിരാട് കോലി(11097)യും രോഹിത് ശര്‍മയും(8723) പൂജാരക്ക് ഏറെ പിന്നിലാണ്.

Image credits: Getty
Find Next One