Malayalam

ലക്ഷാധിപതിയില്‍ നിന്ന് കോടീശ്വരനിലേക്ക്

ഐപിഎല്‍ താരലേലത്തിന് മുമ്പ് നിലനിര്‍ത്തുന്ന താരങ്ങളെ ടീമുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ഒറ്റരാത്രികൊണ്ട് ലക്ഷാധിപതികളില്‍ നിന്ന് കോടീശ്വരൻമാരായ നിരവധി താരങ്ങളുണ്ട്.

Malayalam

ധ്രുവ് ജുറെല്‍

20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ധ്രുവ് ജുറെലിനെ രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയത് 14 കോടി രൂപ നല്‍കി.

Image credits: X
Malayalam

മതീഷ പതിരാന

20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ശ്രീലങ്കന്‍ പേസ് വിസ്മയത്തെ ചെന്നൈ സൂപ്പര്‍ കിംഗ്സ് നിലനിര്‍ത്തിയത് 13 കോടിക്ക്

Image credits: X
Malayalam

രജത് പാടീദാര്‍

20 ലക്ഷം രൂപ രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന രജത് പാടീദാറിനെ ആര്‍സിബി നിലനിര്‍ത്തിയത് 11 കോടി രൂപ നല്‍കി.

 

Image credits: X
Malayalam

മായങ്ക് യാദവ്

കെ എല്‍ രാഹുലിനെ പോലും കൈവിട്ട ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് 20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന മായങ്കിനായി മുടക്കിയത് 11 കോടി.

Image credits: X
Malayalam

സായ് സുദര്‍ശന്‍

വെറും 20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന സായ് സുദര്‍ശനെ നിലനിര്‍ത്താന്‍ ഗുജറാത്ത് ടൈറ്റന്‍സ് മുടക്കിയത് 8.50 കോടി രൂപ.

Image credits: X
Malayalam

ശശാങ്ക് സിംഗ്

ടീം അഴിച്ചുപണിയാനായി ഭൂരിഭാഗം താരങ്ങളെയും കൈവിട്ടപ്പോഴും 20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ശശാങ്ക് സിംഗിനായി പഞ്ചാബ് കിംഗ്സ് മുടക്കിയത് 5.50 കോടി.

Image credits: X
Malayalam

റിങ്കു സിംഗ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ 55 ലക്ഷം രൂപ പ്രതിഫലം ലഭിച്ചിരുന്ന റിങ്കുവിനെ ടീം നിലനിര്‍ത്തിയത് 13 കോടി മുടക്കി.

 

Image credits: X

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് വിക്കറ്റ് വേട്ടയില്‍ റെക്കോർഡിട്ട് അശ്വിൻ

ഈ വർഷം ഇന്ത്യക്കായി 'ആറാ'ടിയത് ജയ്സസ്വാൾ, ഹിറ്റ്‌മാന്‍ മൂന്നാമത്

ഓപ്പണിംഗിൽ സഞ്ജുവിന്‍റെ ഭാഗ്യം തെളിയുമോ; കണക്കുകള്‍ പറയുന്നത്

ഐസിസി ടെസ്റ്റ് ബൗളിംഗ് റാങ്കിംഗ്; ബുമ്ര രണ്ടാമത്