Malayalam

ഭരത് പുറത്തേക്കോ

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറാവാനുള്ള മത്സരത്തില്‍ കെ എസ് ഭരത് പിന്തള്ളപ്പെട്ടേക്കുമെന്ന് സൂചന.

 

Malayalam

ഭരതിന് പകരം കിഷന്‍

കെ എസ് ഭരതിന് പകരം ഇഷാന്‍ കിഷനെ ആണ് മുന്‍ താരങ്ങള്‍ വിക്കറ്റ് കീപ്പറായി നിര്‍ദേശിക്കുന്നത്.

 

Image credits: Getty
Malayalam

തകര്‍ത്തടിക്കാന്‍

ഇഷാന്‍ കിഷന്‍ റിഷഭ് പന്തിനെ പോലെ ആക്രമിച്ചു കളിക്കുന്ന കളിക്കാരനാണെന്നതാണ് മുന്‍തൂക്കം നല്‍കുന്നത്.

Image credits: Getty
Malayalam

രണ്ട് സ്പിന്നര്‍മാരെങ്കില്‍ ഭരത്

എന്നാല്‍ അശ്വിനും ജഡേജയും സ്പിന്നര്‍മാരായി ടീമിലെത്തിയാല്‍ ഭരത് കീപ്പറാകുമെന്നാണ് കരുതുന്നത്.

Image credits: Getty
Malayalam

ജഡേജ മാത്രമെങ്കില്‍ കിഷന്‍

ഏക സ്പിന്നറായി രവീന്ദ്ര ജഡേജയും നാലു പേസര്‍മാരുമാണ് ടീമിലെങ്കില്‍ കിഷന്‍ പ്ലേയിംഗ് ഇലവനിലെത്തും.

 

Image credits: Getty
Malayalam

കീപ്പിംഗില്‍ ഭരതിന് മുന്‍തൂക്കം

സ്പിന്നര്‍മാരെ കീപ്പ് ചെയ്യുന്നതില്‍ കെ എസ് ഭരതിന് ഇഷാന്‍ കിഷന് മേല്‍ മുന്‍തൂക്കമുണ്ട്.

 

Image credits: Getty
Malayalam

ബാറ്റിംഗില്‍ പക്ഷെ പോര

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നാലു ടെസ്റ്റിലും മികവ് കാട്ടാന്‍ ഭരത്തിനായിരുന്നില്ല.

 

Image credits: Others
Malayalam

ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ നിര്‍ണായകം

ഓവലില്‍ പന്തിന് സ്വിംഗ് കിട്ടുന്ന സാഹചര്യമാണെങ്കില്‍ കിഷന് പകരം സാങ്കേതിക തികവുള്ള ഭരത് പ്ലേയിംഗ് ഇലവനിലെത്തും.

Image credits: Getty

ഒടുവില്‍ പിസിബി മുട്ടുമടക്കി! ലോകകപ്പിനായി പാക് ടീം ഇന്ത്യയിലെത്തും?

ഐപിഎല്ലിലെ എക്കാലത്തെയും മികച്ച താരത്തെ തെരഞ്ഞെടുത്ത് കാര്‍ത്തിക്