Malayalam

കുല്‍ദീപിന് റെക്കോര്‍ഡ്

വെസ്റ്റ് ഇന്‍ഡീസിനിതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തില്‍ 26 റണ്‍സ് രണ്ട് വിക്കറ്റ് വീഴ്ത്തിയതോടെ ഇന്ത്യന്‍ റെക്കോര്‍ഡിട്ട് കുല്‍ദീപ് യാദവ്.

Malayalam

കറക്കി വീഴ്ത്തി

നാലാം ടി20യില്‍ നാലോവറില്‍ 26 റണ്‍സ് വഴങ്ങിയാണ് കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റെടുത്തത്.

Image credits: Getty
Malayalam

പിടിച്ചുകെട്ടി

അടിച്ചു തകര്‍ത്ത വിന്‍ഡീസ് ബാറ്റര്‍മാരെ റണ്‍സേറെ വഴങ്ങാതെ പന്തെറിഞ്ഞ കുല്‍ദീപിന്‍റെ ബൗളിംഗാണ് പിടിച്ചു നിര്‍ത്തിയത്.

Image credits: Getty
Malayalam

ഇരട്ടപ്രഹരം

തന്‍റെ ആദ്യ ഓവറില്‍ തന്നെ അപകടകാരിയായ റൊവ്മാന്‍ പവലിനെയും നിക്കോളാസ് പുരാനെയും മടക്കിയാണ് കുല്‍ദീപ് വിന്‍ഡീസ് കുതിപ്പ് തടഞ്ഞത്.

 

Image credits: Getty
Malayalam

പുരാന്‍റെ അന്തകന്‍

ഏഴ് ഇന്നിംഗ്സില്‍ ഇത് നാലാം തവണയാണ് കുല്‍ദീപ് പുരാനെ വീഴ്ത്തുന്നത്. കുല്‍ദീപിനെതിരെ പുരാന്‍റെ സ്ട്രൈക്ക് റേറ്റ് 95.34 മാത്രം.

Image credits: Twitter
Malayalam

വിന്‍ഡീസിന്‍റെയും

ഇന്നലെ രണ്ട് വിക്കറ്റെടുത്തതോടെ ടി20യില്‍ വിന്‍ഡീസിനെതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന ഇന്ത്യന്‍ ബൗളറായി കുല്‍ദീപ്.

Image credits: Getty
Malayalam

ഭുവിയെ പിന്നിലാക്കി

വിന്‍ഡീസിനെതിരെ 13 വിക്കറ്റെടുത്തിട്ടുള്ള പേസര്‍ ഭുവനേശ്വര്‍ കുമാറിനെയാണ് കുല്‍ദീപ് പിന്തള്ളിയത്.

Image credits: Getty
Malayalam

അതിവേഗം 50

നേരത്തെ ടി20 ക്രിക്കറ്റില്‍ ഇന്ത്യന്‍ ബൗളര്‍മാരില്‍ അതിവേഗം 50 വിക്കറ്റ് തികക്കുന്ന ബൗളറെന്ന നേട്ടവും കുല്‍ദീപ് സ്വന്തമാക്കിയിരുന്നു. 31 കളികളില്‍ 52 വിക്കറ്റാണ് കുല്‍ദീപിനുള്ളത്.

 

Image credits: Getty

ഇന്‍സ്റ്റഗ്രാം വരുമാനം, കോലി ടോപ് 20യില്‍; ഓരോ പോസ്റ്റിനും നേടുന്നത്

ലോകകപ്പ് ടീമില്‍ ആരുടെ സ്ഥാനവും ഉറപ്പില്ല; വ്യക്തമാക്കി രോഹിത് ശര്‍മ്മ

ഏഷ്യാ കപ്പിലെ എക്കാലത്തെയും മികച്ച ഇന്ത്യന്‍ ടീമുമായി വിസ്ഡന്‍

ഇഷാന്‍, സഞ്ജു, രാഹുല്‍; ആര് വേണം ലോകകപ്പിന്? മറുപടി