രോഹിത് ശര്‍മയെയും വിരാട് കോലിയെയും വീണ്ടും ഇന്ത്യൻ കുപ്പായത്തില്‍ കാണാന്‍ ആരാധകര്‍ക്ക് അവസരം.
ഇംഗ്ലണ്ടിനെതിരെ ഇന്ന് തുടങ്ങുന്ന ഏകദിന പരമ്പരയിലാണ് ഇരുവരും ഇന്ത്യക്കായി പാഡണിയുക.
രോ-കോ സഖ്യത്തിനൊപ്പം ക്യാപ്റ്റനായ ശുഭ്മാന്‍ ഗില്ലും പേസ് പടയുടെ നായകനായി ജസ്പ്രീത് ബുമ്രയും തിരിച്ചെത്തും.
വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് കെ എല്‍ രാഹുലാകും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ഇടം നേടുക.
കെ എല്‍ രാഹുല്‍ കീപ്പറാകുമ്പോള്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താകും.
ടി20 പരമ്പരയിൽ ഇന്ത്യയെ നയിച്ച ശ്രേയസ് അയ്യരാണ് ഏകദിന ടീമിന്‍റെ വൈസ് ക്യാപ്റ്റൻ.
ഇടവേളക്ക് ശേഷം സ്പിന്നര്‍ കുല്‍ദീപ് യാദവ് ഇന്ത്യൻ ജേഴ്സിയില്‍ ഇറങ്ങും. ടി20 പരമ്പരയില്‍ കുല്‍ദീപ് കളിച്ചിരുന്നില്ല.
ഇന്ത്യൻ സമയം വൈകിട്ട് 3.30നാണ് മത്സരത്തിന് തുടക്കമാകുക. ഹാരി ബ്രൂക്ക് ആണ് ഇംഗ്ലണ്ടിന്‍റെ ഏകദിന ടീമിനെ നയിക്കുന്നത്.
ഇന്ത്യയില്‍ ടിവിയില്‍ സോണി സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും ലൈവ് സ്ട്രീമിംഗില്‍ ജിയോ ഹോട്‌സ്റ്റാറിലും മത്സരം തത്സമയം കാണാനാകും.
ടി20 ലോകകപ്പ് ചരിത്രത്തിലെ 'ആമവേഗ'മുള്ള സെഞ്ചുറികള്‍
ലോകകപ്പില്ല, കോടികളുമില്ല, ബംഗ്ലാദേശിന് പണികിട്ടി
ടീമിൽ വൻ അഴിച്ചുപണി, 6 താരങ്ങൾ പുറത്ത്, വനിതാ ടീമിനെ പ്രഖ്യാപിച്ചു
ഐസിസി ടി20 ബാറ്റിംഗ്, ബൗളിംഗ് റാങ്കിംഗുകളില്‍ ഇന്ത്യ തന്നെ നമ്പര്‍ 1