Cricket

സമ്പത്തിലും നമ്പര്‍ വണ്‍

രാജ്യത്തെ മാത്രമല്ല അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങളില്‍ തന്നെ ഏറ്റവും കൂടുതല്‍ സമ്പത്തുള്ള ക്രിക്കറ്റ് താരമായി വിരാട് കോലി.

 

Image credits: Getty

ആയിരം കോടി

സ്‌റ്റോക് ഗ്രോയുടെ റിപ്പോര്‍ട്ട് പ്രകാരം 1050 കോടിയാണ് കോലിയുടെ ആസ്തി.

Image credits: Getty

കളിയില്‍ നിന്നുള്ള പ്രതിഫലം

ബിസിസിഐയുമായി ഏഴ് കോടി രൂപയുടെ വാര്‍ഷിക കരാറുള്ള കോലിക്ക് ഒരു ടെസ്റ്റിന് 15 ലക്ഷവും ഏകദിനത്തിന് 6 ലക്ഷവും ട20ക്ക് മൂന്ന് ലക്ഷവും പ്രതിഫലമായി ലഭിക്കും.

 

Image credits: Getty

ഐപിഎല്ലിലും കോടിപതി

ഐപിഎല്ലില്‍ റോയല്‍ ചല‍ഞ്ചേഴ്സ് ബാംഗ്ലൂരില്‍ നിന്ന് പ്രതിഫലമായി ലഭിക്കുന്നത് 15 കോടി.

 

Image credits: Getty

പരസ്യം മുഖ്യം

കളിയില്‍ നിന്നുള്ള പ്രതിഫലത്തെക്കാള്‍ കൂടുതല്‍ വരുുമാനം കിട്ടുന്നത് പരസ്യങ്ങളിലൂടെ. 18 ബ്രാന്‍ഡുകളാണ് കോലിയുമായി കരാറുണ്ടാക്കിയിരിക്കുന്നത്.

Image credits: Virat Kohli-instagram

പരസ്യത്തിനും കോടികള്‍

കരാറിലെത്തിയ ബ്രാന്‍ഡുകളുടെ ഓരോ പരസ്യത്തിനും ഈടാക്കുന്നത് 7.50 കോടി മുതല്‍ 10 കോടി വരെ. ബോളിവുഡ് സൂപ്പര്‍ താരങ്ങളെക്കാള് കൂടുതല്‍.

Image credits: Virat Kohli-instagram

പരസ്യം വഴി മാത്രം

ഓരോ വര്‍ഷവും പരസ്യങ്ങളിലൂടെ മാത്രം നേടുന്നത് 175 കോടി രൂപ.

Image credits: Getty

സോഷ്യല്‍ മീഡിയ പോസ്റ്റിനും കോടികള്‍

ഇന്‍സ്റ്റഗ്രാമിലിടുന്ന ഒരു പോസ്റ്റിന് 8.9 കോടിയും ഓരോ ട്വീറ്റിനും 2.5 കോടിയും കോലി ഈടാക്കുന്നു.

Image credits: Getty

ആഡംബര വസതികള്‍

മുംബൈയില്‍ 34 കോടിയുടെയും ഗുഡ്ഗാവില്‍ 80 കോടിയുടെയും ആഡംബര വീടുകള്‍ കോലിക്കുണ്ട്.

Image credits: Getty

ഫുട്ബോളിലും ഗുസ്തിയിലും കൈവെച്ചു

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീമായ എഫ് സി ഗോവയുടെ സഹ ഉടമ കൂടിയായ കോലിക്ക് പ്രോ റസ്‌ലിംഗിലും ടീമുണ്ട്.

Image credits: Getty
Find Next One