Malayalam

ചരിത്രനേട്ടത്തിന് അരികെ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമായ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് ഇറങ്ങുമ്പോള്‍ ചരിത്ര നേട്ടത്തിനരികെയാണ് ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍.

Malayalam

കോലിയ്ക്കും രോഹിത്തിനും പോലും കഴിഞ്ഞില്ല

ഇന്ത്യൻ ടീമിലെ സൂപ്പര്‍ താരങ്ങളായ വിരാട് കോലിക്കും രോഹിത് ശര്‍മക്കും പോലും എത്തിപ്പിടിക്കാനാവാത്ത റെക്കോര്‍ഡാണ് ജയ്സ്വാളിനെ കാത്തിരിക്കുന്നത്.

Image credits: Getty
Malayalam

ചരിത്രം കുറിക്കാന്‍ വേണ്ടത് 132 റണ്‍സ്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ഇന്ത്യൻ ബാറ്ററെന്ന ചരിത്രനേട്ടം സ്വന്തമാക്കാന്‍ ജയ്സ്വാളിന് വേണ്ടത് 132 റണ്‍സ് മാത്രം.

 

Image credits: Getty
Malayalam

ആയിരം പിന്നിട്ടു

2023-2025 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കാലയളവില്‍ 1028 റണ്‍സാണ് ജയ്സ്വാള്‍ ഇതുവരെ നേടിത്.

 

Image credits: Getty
Malayalam

പിന്നിലാക്കുക രഹാനെയെ

2019-2021 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ 1159 റണ്‍സ് നേടിയ അജിങ്ക്യാ രഹാനെയുടെ റെക്കോര്‍ഡാണ് 132 റണ്‍സ് കൂടി നേടിയാല്‍ ജയ്സ്വാളിന്‍റെ പേരിലാകുക.

 

Image credits: Getty
Malayalam

മൂന്നാമത്തെ മാത്രം ഇന്ത്യൻ താരം

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ 1000 റണ്‍സ് പിന്നിടുന്ന മൂന്നാമത്തെ മാത്രം ഇന്ത്യൻ താരമാണ് നിലവില്‍ ജയ്സ്വാള്‍.

Image credits: Getty
Malayalam

രോഹിത്തും മോശമല്ല

ക്യാപ്റ്റന്‍ രോഹിത് ശര്‍മയും അജിങ്ക്യാ രഹാനെയുമാണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ താരങ്ങള്‍.

Image credits: Getty
Malayalam

റൂട്ടിനെയും മറികടക്കുമോ

2023-25 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ 1399 റണ്‍സ് നേടിയിട്ടുള്ള ജോ റൂട്ടിനൊപ്പമെത്താന്‍ ജയ്സ്വാളിന് ഇനി വേണ്ടത് 371 റണ്‍സാണ്.

 

 

Image credits: Getty

പിയൂഷ് ചൗളയുടെ എക്കാലത്തെയും മികച്ച ഇന്ത്യൻ ഇലവനിൽ ആരൊക്കെ?

'ചിൽ സാറ ചിൽ', സാറയുടെ പിക്നിക്; കൂട്ടായി പാകിസ്ഥാനി ഇന്‍ഫ്ലുവൻസറും

ഥാർ മുതൽ ബെൻസ് വരെ, യശസ്വി ജയ്സ്വാൾ ഇതുവരെ സ്വന്തമാക്കിയ ആഡംബര കാറുകൾ

മുഷീർ മാത്രമല്ല; ദുലീപ് ട്രോഫിയിൽ മിന്നിയിട്ടും തഴയപ്പെട്ട 7 പേർ