ബിഗ് ബോസ് നൽകിയ വീക്കിലി ടാസ്ക് ആയ 'പാവശാസ്ത്രം' ഹൗസിനുള്ളിൽ വലിയ തർക്കങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.
ടാസ്കിനിടെ അക്ബറിൽ നിന്ന് ഫിസിക്കൽ അറ്റാക്ക് നേരിട്ടുവെന്ന് അനുമോൾ ആരോപിച്ചതോടെ ഹൗസിൽ വലിയ തർക്കങ്ങളാണ് നടന്നത്.
അനുമോളുടെ ഭാഗം പിടിച്ച് ലക്ഷ്മി കൂടി എത്തിയതോടെയാണ് വാക്കുതര്‍ക്കം നീണ്ടത്.
അതേസമയം അനുമോൾ ടാസ്കിനിടയിൽ മനപ്പൂര്‍വ്വം ആക്രമിച്ചെന്ന് ആരോപിച്ച് നെവിനും രംഗത്തെത്തിയിരുന്നു.
ടാസ്കിനൊടുവിൽ ഇതുവരെയുള്ള പോയിന്റ് നിലകളിൽ ഒന്നാം സ്ഥാനത്ത് നിലവിൽ എത്തിയിരിക്കുന്നത് ആര്യനും, രണ്ടാമതായി അനീഷും, മൂന്നാമതായി അനുമോളുമാണ്.
അനുമോൾ കളിച്ച് നേടിയതല്ലെന്നും അടിച്ച് മാറ്റിയതാണെന്നും സഹമത്സരാർത്ഥികൾക്കിടയിൽ ചർച്ചയുണ്ടെങ്കിലും താൻ കളിച്ച് നേടിയതാണെന്ന് തന്നെ ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ് അനുമോൾ
ആരാണ് കൂട്ടത്തിൽ കപ്പടിക്കുക എന്നറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.
' നിന്നെ ഞാൻ ചവിട്ടി വെളിയിൽ കളയും'; കട്ടക്കലിപ്പിൽ സാബുമാൻ
'പട്ടായ ഗേൾസ്' ഷാനവാസ് കോംബോ ഒഴിവാക്കുമോ? വാണിംഗ് നൽകി മോഹൻലാൽ
നെവിന് ഏഴിന്റെ പണി കൊടുത്ത് ബിഗ് ബോസ്
റോസ്റ്റിംഗ് മുഴുവനാക്കാതെ വീട്ടിൽ നിന്ന് മടങ്ങി സാബുമോൻ