Movie News

പ്രശംസയുമായി നടി മിയ

കാതൽ-ദ കോറിനെ പ്രശംസിച്ച് നടി മിയ. ഇഷ്ടപെട്ട സിനിമകളെ കുറിച്ച് എഴുതി ശീലമില്ലെന്നും പക്ഷേ ഈ ചിത്രത്തെ കുറിച്ച് എഴുതണമെന്ന് തോന്നിയെന്നും മിയ. 

Image credits: facebook

ഒരുപാട് മികവുകളുടെ കൂടിച്ചേരൽ

മികച്ച സിനിമ എന്ന് ചെറിയ ഒരു വിശേഷണം പോര.. ഒരുപാട് മികവുകളുടെ ഒരു കൂടിച്ചേരൽ ആണ് കാതൽ. 
 

Image credits: facebook

കഥാപാത്രങ്ങളെ കുറിച്ച്

 ടൈറ്റിൽ മുതൽ ഓരോ കഥാപാത്രങ്ങളും അവരുടെ സംഭാഷണങ്ങളും ഭാവങ്ങളും എല്ലാം ഉഗ്രനാക്കിയെന്ന് മിയ 
 

Image credits: facebook

അറിയുന്ന ഒരു കുടുംബത്തെ പോലെ

എനിക്ക് ഏറെ പരിചിതമായ പാലാ, തീക്കോയി എന്നീ സ്ഥലങ്ങളിൽ പ്ലേസ് ചെയ്തതുകൊണ്ട് ആവാം തുടക്കം മുതൽ എനിക്ക് ഞാൻ അറിയുന്ന ഒരു കുടുംബത്തെ കണ്ട പോലെ ആണ് തോന്നിയത്. 
 

Image credits: facebook

മാത്യുവായ മമ്മൂക്ക

മാത്യൂ ആയി മമ്മൂക്ക ജീവിക്കുക ആയിരുന്നു. പ്രത്യേക വേഷവിധാനം അല്ലെങ്കിൽ ലൗഡ് ആയ ഭാവങ്ങൾ ഇല്ലാതെ തന്നെ ആ കഥാപാത്രം അഭിനയിച്ചു വിസ്മയിപ്പിച്ചു.
 

Image credits: facebook

ജ്യോതികയുടെ ഓമന

ഓമനയുടെ ഹാൻഡ്ബാഗ് പിടിച്ചു ഉള്ള നില്പ് ഒക്കേ മാനസികമായി മാത്യൂ ഓമനയുടെ ഒപ്പം ആണെന്ന് തോന്നിപ്പിച്ചു. എത്ര പക്വതയോടെയാണ് ഓമന പെരുമാറുന്നത്.

Image credits: facebook

ഞെട്ടൽ, നെഞ്ച് പൊട്ടിയുള്ള വിളി

ചാച്ചൻ ആണ് സാക്ഷി പറയാൻ പോകുന്നതെന്നറിഞ്ഞ ഞെട്ടൽ, ചാച്ചനോട് ആദ്യമായി മനസ്സ് തുറന്നു സംസാരിച്ചത്, കരഞ്ഞത്, ഓമനയോട് ഉള്ള ഏറ്റുപറച്ചിൽ, എൻ്റെ ദൈവമേ എന്ന നെഞ്ച് പൊട്ടിയുള്ള വിളി..

Image credits: facebook

മനോഹരമായ ചിരി

ഇലക്ഷന് വോട്ട് ചെയ്തുവരുന്ന തങ്കനെ നോക്കി എത്ര മനോഹരമായി ഓമനയും ഫെമിയും ചിരിച്ചത്. ആ ചിരി ആയിരിക്കാം തങ്കനെ കുറ്റബോധം ഇല്ലാത്തവനായി സന്തോഷത്തോടെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന കാര്യം.

Image credits: facebook

കയ്യടി അർഹിക്കുന്നു

സൂക്ഷ്മമായ കഥാപാത്ര സൃഷ്ടി വലിയ കയ്യടി അർഹിക്കുന്നു. ഇൻ്റെൻസ് ആയ സന്ദർഭങ്ങളിൽ ബിജിഎം ഇല്ലാതെ ആർട്ടിസ്റ്റിന്റെ ശബ്ദം മാത്രം ഉപയോഗിച്ചത് ഒരുപാട് ഇഷ്ടമായി. 
 

Image credits: facebook

എഴുതാൻ ഇനിയും ഒരുപാട്

എഴുതാൻ ഇനിയും ഒരുപാട് ഉണ്ട്..പക്ഷേ നീട്ടുന്നില്ല..നന്ദി. എല്ലാ ടെക്നീഷ്യൻസിനും ഈ നല്ല ചിത്രം സമ്മാനിച്ചതിന് നന്ദിയെന്ന് മിയ പറഞ്ഞു. 
 

Image credits: facebook
Find Next One