Malayalam

ലൗലിക്ക് ശേഷം മാത്യു തോമസ് നായകൻ

മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്'.

Malayalam

ഒക്ടോബർ 10 ന് തിയേറ്ററുകളിൽ എത്തും

റൊമാൻ്റിക് സസ്പെൻസ് ത്രില്ലർ ഴോണറിൽ ഒരുങ്ങുന്ന ചിത്രം ഒക്ടോബർ 10 ന് തിയേറ്ററുകളിൽ എത്തും

Image credits: X
Malayalam

നായികയായി മീനാക്ഷി ഉണ്ണികൃഷ്ണൻ

മീനാക്ഷി ഉണ്ണികൃഷ്ണനാണ് മാത്യുവിന്റെ നായികയായി ചിത്രത്തിലെത്തുന്നത്. അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷന്‍ ഷാനവാസ്, ശരത് സഭ, ചൈത്ര പ്രവീണ്‍ എന്നിവരും സിനിമയിലുണ്ട്

Image credits: X
Malayalam

മലയാളത്തിലേക്ക് മറ്റൊരു പ്രണയചിത്രം കൂടി

‘പ്രണയവിലാസം’ എന്ന ചിത്രത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ് ചിത്രത്തിൻ്റെ രചന.

Image credits: X
Malayalam

നെല്ലിക്കാംപൊയിലിലെ സംഭവങ്ങൾ

നെല്ലിക്കാംപൊയില്‍ എന്ന ഗ്രാമത്തില്‍ നടക്കുന്ന സംഭവമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നേരത്തെ പുറത്തു വന്ന, ചിത്രത്തിന്റെ പോസ്റ്ററുകൾ മികച്ച ശ്രദ്ധ നേടിയിരുന്നു.

Image credits: X
Malayalam

കാതൽ പൊന്മാൻ

നേഹ എസ് നായർ, വിഷ്ണു വിജയ് എന്നിവർ ചേർന്ന് ആലപിച്ച ചിത്രത്തിലെ 'കാതൽ പൊന്മാൻ' എന്ന ഗാനവും നേരത്തെ പുറത്തുവന്നിരുന്നു.

Image credits: X
Malayalam

പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്നു

എ ആന്‍ഡ് എച്ച്.എസ്. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അബ്ബാസ് തിരുനാവായ, സജിന്‍ അലി, ദിപന്‍ പട്ടേല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്

Image credits: X

18 വർഷത്തിന് ശേഷം 'ബിഗ് ബി' കോമ്പോ, 'ബിലാലി'ന്‍റെ അനുജൻ വീണ്ടും

'അഭിലാഷം' താരങ്ങള്‍

മഹാകുംഭമേളയില്‍ എത്തിയ ബോളിവുഡ് താരങ്ങള്‍

പുതുവര്‍ഷത്തില്‍ വിജയത്തുടര്‍ച്ചയ്ക്ക് ആസിഫ്; 'രേഖാചിത്രം' ഇന്നുമുതൽ