Food

ഈന്തപ്പഴം

ഫൈബര്‍ ധാരാളം അടങ്ങിയ ഈന്തപ്പഴം മലബന്ധം അകറ്റാന്‍ സഹായിക്കും. ഇതിനായി ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ ഇട്ട് കുതിര്‍ത്ത ഈന്തപ്പഴം രാവിലെ വെറുംവയറ്റില്‍ കഴിക്കാം. 

Image credits: Getty

ഉണക്കമുന്തിരി

നാരുകൾ ധാരാളം അടങ്ങിയതിനാൽ ഉണക്കമുന്തിരി ദഹന പ്രക്രിയയെ സഹായിക്കാനും മലബന്ധം തടയാനും സഹായിക്കും അതിനാല്‍ രാവിലെ വെറും വയറ്റില്‍ കുതിര്‍ത്ത ഉണക്കമുന്തിരി കഴിക്കാം.

Image credits: Getty

നേന്ത്രപ്പഴം

ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒന്നാണ് നേന്ത്രപ്പഴം. ഇവ മലബന്ധം തടയാനും വയറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

Image credits: Getty

ഓറഞ്ച്

ഓറഞ്ചില്‍ പ്രധാനമായും വിറ്റാമിന്‍ സിയും ഫൈബറുകളുമാണ് അടങ്ങിയിരിക്കുന്നത്. ഇവ രണ്ടും മലബന്ധത്തെ ചെറുക്കാന്‍ സഹായിക്കുന്നതാണ്. 
 

Image credits: Getty

പപ്പായ

നാരുകളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുള്ളതിനാല്‍‌ പപ്പായ കഴിക്കുന്നതും മലബന്ധത്തെ തടയാന്‍ സഹായിക്കും.

Image credits: Getty

ചീര

ചീരയില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കും. 
 

Image credits: Getty

മധുരക്കിഴങ്ങ്

ഫൈബര്‍ ധാരാളം അടങ്ങിയ മധുരക്കിഴങ്ങ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും മലബന്ധത്തെ തടയാന്‍ സഹായിച്ചേക്കും. 

Image credits: Getty

കിവി

ഫൈബര്‍ ധാരാളം അടങ്ങിയ കിവി കഴിക്കുന്നതും മലബന്ധം അകറ്റാനും സഹായിക്കും. 
 

Image credits: Getty
Find Next One