Malayalam

ശ്വാസകോശത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

Malayalam

ഇലക്കറികള്‍

ചീര, ബ്രൊക്കോളി തുടങ്ങിയ ഇലക്കറികളില്‍ വിറ്റാമിന്‍ സി, കെ, മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയിട്ടുണ്ട്. ഇവയും ശ്വാസകോശാരോഗ്യത്തിന് ഗുണം ചെയ്യും.

Image credits: Getty
Malayalam

ബെറി പഴങ്ങള്‍

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ സ്‌ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്‌ബെറി, റാസ്പ്ബെറി തുടങ്ങിയ ബെറി പഴങ്ങള്‍ ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

Image credits: Getty
Malayalam

മഞ്ഞള്‍

'കുര്‍കുമിന്‍' എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത്. ഇത് ശ്വാസകോശത്തെ ബാധിക്കുന്ന വൈറസിനെതിരേയും ഫലപ്രദമാണ്.

Image credits: Getty
Malayalam

വെളുത്തുള്ളി

ആന്‍റി മൈക്രോബിയല്‍, ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഇവ ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

Image credits: Getty
Malayalam

ഇഞ്ചി

ശ്വാസ നാളിയിലുണ്ടാകുന്ന അണുബാധയെ തടയാൻ ഇവയ്ക്ക് കഴിയും. ഇഞ്ചിയിലെ ജിഞ്ചറോള്‍ ആണ് ഇതിന് സഹായിക്കുന്നത്.

Image credits: AI Meta
Malayalam

നട്സ്

ബദാം, വാള്‍നട്സ് എന്നീ നട്സുകളില്‍ മഗ്നീഷ്യവും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നതും ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

Image credits: Getty
Malayalam

ഗ്രീന്‍ ടീ

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവ കുടിക്കുന്നതും  ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

Image credits: Getty

ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങള്‍

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങള്‍

കൈകളിലെ വെളുത്തുള്ളിയുടെ ഗന്ധം എങ്ങനെ ഒഴിവാക്കാം?

എല്ലുകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങള്‍