Malayalam

പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ജിഐ കുറഞ്ഞ പഴങ്ങള്‍

പ്രമേഹ രോഗികള്‍ക്ക് കഴിക്കാന്‍ പറ്റിയ ജിഐ കുറഞ്ഞ പഴങ്ങളെ പരിചയപ്പെടാം. 

Malayalam

ആപ്പിള്‍

ആപ്പിളിന്‍റെ ഗ്ലൈസെമിക് സൂചിക 39 ആണ്. കൂടാതെ ആപ്പിളില്‍ ധാരാളം ഫൈബറും അടങ്ങിയിട്ടുള്ളതിനാല്‍ പ്രമേഹ രോഗികള്‍ക്ക് ഇവ ധൈര്യമായി കഴിക്കാം. 

Image credits: Getty
Malayalam

പ്ലം

പ്ലം പഴത്തിന്‍റെ ജിഐ 40 ആണ്. കൂടാതെ വിറ്റാമിനുകളായ എ, സി, കെ, ഫൈബര്‍ എന്നിവയും ഇവയിലുണ്ട്. 

Image credits: Getty
Malayalam

പീച്ച്

പീച്ചിന്‍റെ ഗ്ലൈസെമിക് ഇൻഡക്സ് 42 ആണ്. മാത്രമല്ല, പീച്ചില്‍ കലോറി കുറവാണ്. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുമുണ്ട്. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് പീച്ചും കഴിക്കാം. 

Image credits: Getty
Malayalam

ഓറഞ്ച്

ഓറഞ്ചിന്‍റെ ജിഐ 40 ആണ്. ഫൈബര്‍, വിറ്റാമിന്‍ സി, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയ ഓറഞ്ചും പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്നതാണ്. 

Image credits: Getty
Malayalam

ചെറി

ഗ്ലൈസെമിക് സൂചിക കുറവും ആന്റിഓക്‌സിഡന്റുകളും ഫൈബറും വിറ്റാമിനുകളും ധാരാളം അടങ്ങിയതുമായ ചെറി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. 

Image credits: Getty
Malayalam

സ്ട്രോബെറി

സ്ട്രോബെറിക്കും ഗ്ലൈസെമിക് സൂചിക വളരെ കുറവാണ്. കൂടാതെ ഫൈബറും ആന്‍റിഓക്സിഡന്‍റുകളും ധാരാളം അടങ്ങിയതുമാണ് ഇവ. അതിനാല്‍ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുമെന്ന പേടി വേണ്ട.

Image credits: Getty
Malayalam

കിവി

കിവിയിലും ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറവാണ്. കൂടാതെ ഫൈബറും വിറ്റാമിന്‍ സിയും മറ്റും അടങ്ങിയിട്ടുമുണ്ട്. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് കിവിയും കഴിക്കാം. 

Image credits: Getty

ചോറിന് പകരം ഈ ഭക്ഷണങ്ങള്‍ കഴിക്കൂ, രണ്ട് ആരോഗ്യ പ്രശ്നങ്ങളെ തടയാം

രാവിലെ വെറുംവയറ്റിൽ ഉലുവയിട്ട വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങള്‍

ഈ വിറ്റാമിന്‍റെ കുറവ് അകാലനരയ്ക്ക് കാരണമാകാം

ദിവസവും മൂന്ന് ഈന്തപ്പഴം കഴിച്ചോളൂ, ​കാരണം