Malayalam

ഓറഞ്ചിനെക്കാള്‍ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍

100 ഗ്രാം ഓറഞ്ചില്‍ 53 മൈക്രോഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഓറഞ്ചിനെക്കാള്‍ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങളെ പരിചയപ്പെടാം. 

Malayalam

നെല്ലിക്ക

100 ഗ്രാം നെല്ലിക്കയില്‍ 600 മൈക്രോഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇവ പ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും. 
 

Image credits: Getty
Malayalam

പേരയ്ക്ക

100 ഗ്രാം പേരയ്ക്കയില്‍ 228 മൈക്രോഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി കൂട്ടാനും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും. 

Image credits: Getty
Malayalam

റെഡ് ബെല്‍ പെപ്പര്‍

100 ഗ്രാം റെഡ് ബെല്‍ പെപ്പറില്‍ 190 മൈക്രോഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. രോഗ പ്രതിരോധശേഷി കൂട്ടാനും കണ്ണിന്‍റെ ആരോഗ്യത്തിനുമൊക്കെ ഇവ ഗുണം ചെയ്യും. 

Image credits: Getty
Malayalam

കിവി

100 ഗ്രാം കിവിയില്‍ 93 മൈക്രോഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇവ രോഗപ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനുമൊക്കെ ഗുണം ചെയ്യും. 

Image credits: Getty
Malayalam

സ്ട്രോബെറി

100 ഗ്രാം സ്ട്രോബെറിയില്‍ 58 മൈക്രോഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും അടങ്ങിയ സ്ട്രോബെറി രോഗപ്രതിരോധശേഷിക്കും ഹൃദയാരോഗ്യത്തിനും നല്ലതാണ്. 

Image credits: Getty
Malayalam

പപ്പായ

100 ഗ്രാം പപ്പായയില്‍ 61 മൈക്രോഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും അടങ്ങിയ പപ്പായ ദഹനം മെച്ചപ്പെടുത്താനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

Image credits: Getty
Malayalam

കറിവേപ്പില

100 ഗ്രാം കറിവേപ്പിലയില്‍ 80 മൈക്രോഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. 
 

Image credits: Getty

എല്ലാ നട്സും കുതിര്‍ക്കല്ലേ; കാരണമുണ്ട്

ബദാം എത്ര മണിക്കൂറാണ് കുതിർക്കേണ്ടത്?

ഇറച്ചിയേക്കാൾ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങൾ

ഡിമെൻഷ്യയുടെ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍