Food

ഫാറ്റി ഫിഷ്

ഒമേഗ -3 ഫാറ്റി ആസിഡും ആന്‍റി- ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയ സാല്‍മണ്‍ ഫിഷ് കഴിക്കുന്നത് സന്ധിവാതത്തിന്‍റെ  ലക്ഷണങ്ങളില്‍ നിന്നും ആശ്വാസം ലഭിക്കാന്‍ സഹായിക്കും. 

Image credits: Getty

ബെറി പഴങ്ങള്‍

ആന്‍റി- ഇൻഫ്ലമേറ്ററി ഗുണങ്ങളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ സ്ട്രോബെറി, ബ്ലൂബെറി,ബ്ലാക്ക്ബെറി തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്. 

Image credits: AP

നട്സും സീഡുകളും

ഒമേഗ-3 ഫാറ്റി ആസിഡുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നട്‌സും സീഡുകളും കഴിക്കുന്നതും സന്ധിവാതത്തിന്‍റെ ലക്ഷണങ്ങളെ ലഘൂകരിക്കാന്‍ സഹായിക്കും. 

Image credits: Getty

ഇലക്കറികള്‍

വിറ്റാമിൻ ഇയും ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും  അടങ്ങിയ ഇലക്കറികള്‍ കഴിക്കുന്നതും സന്ധി വീക്കവും സന്ധികളിലെ വേദനയും കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty

മഞ്ഞൾ

മഞ്ഞളിലെ കുർക്കുമിന് ആന്‍റി ഇൻഫ്ലമേറ്ററി, ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങളുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

Image credits: Getty

ഇഞ്ചി

ആന്‍റി ഇൻഫ്ലമേറ്ററി, ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങളുള്ള ഇഞ്ചി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ആർത്രൈറ്റിസ് രോഗികള്‍ക്ക് നല്ലതാണ്.  

Image credits: Getty

കുരുമുളക്

കുരുമുളകിൽ വിറ്റാമിൻ സിയും മറ്റ് ആന്‍റി ഓക്‌സിഡന്‍റുകളും അടങ്ങിയിട്ടുണ്ട്. ഇത് സന്ധിവാതത്തിന്‍റെ ലക്ഷണങ്ങളെ ലഘൂകരിക്കാന്‍ സഹായിക്കും. 

Image credits: Getty

ഒലീവ് ഓയിൽ

ആന്‍റി- ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഒലീവ് ഓയിൽ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ആർത്രൈറ്റിസ് രോഗികള്‍ക്ക് നല്ലതാണ്.  

Image credits: Getty
Find Next One