Malayalam

ഫാറ്റി ലിവർ മാറ്റാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

ഫാറ്റി ലിവര്‍ രോഗത്തെ നിയന്ത്രിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

Malayalam

ബ്ലാക്ക് കോഫി

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ബ്ലാക്ക് കോഫി കുടിക്കുന്നത് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗത്തെ നിയന്ത്രിക്കാന്‍ സഹായിച്ചേക്കാം. 

Image credits: Getty
Malayalam

ഇലക്കറികള്‍

ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും അടങ്ങിയ ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഫാറ്റി ലിവര്‍ രോഗത്തെ തടയാനും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.  

Image credits: Getty
Malayalam

അവക്കാഡോ

ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ അവക്കാഡോ കഴിക്കുന്നതും ഫാറ്റി ലിവര്‍ രോഗത്തെ തടയാനും കരളിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

Image credits: Getty
Malayalam

മഞ്ഞള്‍

ആന്‍റി- ഇന്‍ഫ്ലമേറ്ററി, ആന്‍റി- ഓക്സിഡന്‍റ് ഗുണങ്ങള്‍ അടങ്ങിയ മഞ്ഞള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഫാറ്റി ലിവര്‍ രോഗത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. 
 

Image credits: Getty
Malayalam

വെളുത്തുള്ളി

ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുള്ള വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കരളില്‍ കൊഴുപ്പ് അടിയുന്നത് തടയാനും ഫാറ്റി ലിവര്‍ രോഗത്തെ നിയന്ത്രിക്കാനും സഹായിക്കും. 
 

Image credits: Getty
Malayalam

വാള്‍നട്സ്

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ വാള്‍നട്സ് കഴിക്കുന്നത് ഫാറ്റി ലിവര്‍ രോഗത്തെ നിയന്ത്രിക്കാനും കരളിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. 

Image credits: Getty
Malayalam

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
 

Image credits: Getty

അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ ഉച്ചയ്ക്ക് കഴിക്കാം ഈ ഭക്ഷണങ്ങള്‍

മുഖം കണ്ടാല്‍ പ്രായം പറയാതിരിക്കാന്‍ സഹായിക്കുന്ന നട്സുകള്‍

രാത്രി നല്ല ഉറക്കം കിട്ടാൻ സഹായിക്കും ഈ പാനീയങ്ങള്‍

ശ്രദ്ധിക്കൂ, തേൻ ഈ ഭക്ഷണങ്ങളോടൊപ്പം ചേർത്ത് കഴിക്കരുത്, കാരണം