പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം, അയേൺ തുടങ്ങിയവ അടങ്ങിയ ഉണക്കമുന്തിരി പതിവായി കഴിക്കുന്നത് നല്ലതാണ്.
food Oct 04 2024
Author: Web Team Image Credits:Getty
Malayalam
അളവ് പ്രധാനം
എന്നാല്‍ പഞ്ചസാരയും കലോറിയും കൂടുതല്‍ ഉള്ളതിനാല്‍ ഇവ കഴിക്കുന്നതിന്‍റെ അളവ് പ്രധാനമാണ്.
Image credits: Getty
Malayalam
ഒരു ദിവസം എത്ര ഉണക്കമുന്തിരി കഴിക്കണം?
ഒരു ദിവസം പരമാവധി 30 മുതല്‍ 60 ഗ്രാം (ഒരു പിടി) വരെ ഉണക്കമുന്തിരി കഴിക്കുന്നത് കൊണ്ട് കുഴപ്പമില്ല. അതില്‍ കൂടുതല്‍ കഴിക്കുന്നത് ചിലപ്പോള്‍ ഷുഗറും കലോറിയും കൂടാന്‍ കാരണമാകും.
Image credits: Getty
Malayalam
ഒരു പിടി ഉണക്കമുന്തിരി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
ഊര്‍ജം ലഭിക്കാനും ഇരുമ്പിന്റെ അഭാവം അകറ്റാനും വിളർച്ച തടയാനും ഉണക്കമുന്തിരി കഴിക്കുന്നത് നല്ലതാണ്.
Image credits: Getty
Malayalam
എല്ലുകളുടെ ആരോഗ്യം
ഉണക്ക മുന്തിരിയില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ എല്ലുകള്‍ക്ക് ശക്തിയേകും.
Image credits: Getty
Malayalam
ദഹനം
ദഹന പ്രക്രിയയെ മെച്ചപ്പെടുത്താന്‍ കുതിര്‍ത്ത ഉണക്കമുന്തിരി നല്ലതാണ്. നാരുകൾ ധാരാളം അടങ്ങിയതിനാൽ ഇവ മലബന്ധം അകറ്റാന്‍ സഹായിക്കും.
Image credits: Getty
Malayalam
ഹൃദയാരോഗ്യം
ആന്‍റിഓക്സിഡന്‍റുകളോടൊപ്പം പൊട്ടാസ്യവും വിറ്റാമിനുകളും അടങ്ങിയതിനാല്‍ ഇവ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
Image credits: Getty
Malayalam
ചര്‍മ്മം
ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കുന്നത് നല്ലതാണ്.