ബ്രേക്ക്ഫാസ്റ്റിന് ഓട്സ് ഉൾപ്പെടുത്തുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നു. ഓട്സ് പാൽ ചേർത്തോ ഓട്സ് പുട്ടോ ദോശയോ എന്നിവ പ്രാതലിൽ ഉൾപ്പെടുത്താവുന്നതാണ്.
Image credits: Getty
Malayalam
ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കുന്നു
അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ ഓട്സ് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്നു.
Image credits: Getty
Malayalam
കൊളസ്ട്രോൾ നിയന്ത്രിക്കുന്നു
ഓട്‌സിലെ ബീറ്റാ-ഗ്ലൂക്കൻ എൽഡിഎൽ ("മോശം") കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. ഓട്‌സ് നാരുകൾ സ്ഥിരമായി കഴിക്കുന്നത് ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും സാധ്യത കുറയ്ക്കും.
Image credits: Freepik
Malayalam
ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കുന്നു
ഓട്‌സിന് ഗ്ലൈസെമിക് സൂചിക കുറവാണ്. ഇത് ടൈപ്പ് 2 പ്രമേഹം അല്ലെങ്കിൽ പ്രീ ഡയബറ്റിസ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
Image credits: Freepik
Malayalam
വിശപ്പ് നിയന്ത്രിക്കുന്നു
ഓട്‌സിലെ നാരുകളുടെയും പ്രോട്ടീനിന്റെയും സംയോജനം കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നിപ്പിക്കുകയും വിശപ്പ് നിയന്ത്രിക്കുകയും ചെയ്യുന്നു.
Image credits: Getty
Malayalam
മലബന്ധം തടയുന്നു
ഓട്‌സിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അടങ്ങിയിട്ടുണ്ട്. ബീറ്റാ-ഗ്ലൂക്കൻ ഒരു പ്രീബയോട്ടിക് ആയി പ്രവർത്തിക്കുന്നു. ഇത് മലബന്ധം തടയുകയും ചെയ്യുന്നു.