Malayalam

ഹൈലൂറോണിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കൂ, ചെറുപ്പം കാത്തുസൂക്ഷിക്കാം

മുഖത്തെ ചുളിവുകൾ കുറയ്ക്കാനും ചർമ്മത്തിലെ ജലാംശം, ഘടന, ഇലാസ്തികത എന്നിവ മെച്ചപ്പെടുത്താനും ഹൈലൂറോണിക് ആസിഡ് പ്രധാനമാണ്. 

Malayalam

ഹൈലൂറോണിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഹൈലൂറോണിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങളെ പരിചയപ്പെടാം.

Image credits: Getty
Malayalam

സോയ ഉല്‍പ്പന്നങ്ങള്‍

സോയാ മില്‍ക്ക്, സോയാ ബീന്‍സ് തുടങ്ങിയ സോയ ഉല്‍പ്പന്നങ്ങള്‍ ഹൈലൂറോണിക് ആസിഡിന്‍റെ ഉല്‍പാദനത്തെ സഹായിക്കുന്നു. 

Image credits: Getty
Malayalam

ചീര

മഗ്നീഷ്യവും മറ്റ് ധാതുക്കളും വിറ്റാമിനുകളും അടങ്ങിയ ചീരയും ഹൈലൂറോണിക് ആസിഡിന്‍റെ ഉല്‍പാദനത്തെ സഹായിക്കുന്നു. 
 

Image credits: Getty
Malayalam

ഓറഞ്ച്

വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഓറഞ്ചും ഹൈലൂറോണിക് ആസിഡ് ഉല്‍പാദിപ്പിക്കാനും കൊളാജന്‍ ഉല്‍പാദിപ്പിക്കാനും സഹായിക്കുന്നു. 

Image credits: Getty
Malayalam

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇതും ഹൈലൂറോണിക് ആസിഡിനെ സംരക്ഷിക്കുന്ന ശക്തമായ ആന്‍റി ഓക്സിഡന്‍റാണ്. 

Image credits: Getty
Malayalam

അവക്കാഡോ

ആരോഗ്യകരമായ കൊഴുപ്പ്, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ അവക്കാഡോയും ഹൈലൂറോണിക് ആസിഡ് ഉല്‍പാദിപ്പിക്കാന്‍ സഹായിക്കും. 

Image credits: Getty
Malayalam

നട്സും സീഡുകളും

ബദാം, വാള്‍നട്സ്, ഫ്ലക്സ് സീഡ്, ചിയാ സീഡ് തുടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡും വിറ്റാമിന്‍ ഇയും അടങ്ങിയ നട്സും സീഡുകളും ഹൈലൂറോണിക് ആസിഡിനെ സംരക്ഷിക്കും. 

Image credits: Getty

യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കുന്ന പാനീയങ്ങള്‍

വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ രാവിലെ കുടിക്കേണ്ട പാനീയങ്ങള്‍

കുടലിൽ നല്ല ബാക്ടീരിയകൾ വര്‍ധിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

മലബന്ധം ഉടനടി അകറ്റാന്‍ സഹായിക്കുന്ന പാനീയങ്ങള്‍