Food

തെെര് കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ

ദിവസവും തെെര് കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ 

Image credits: Social Media

തെെര്

ദിവസവും തെെര് കഴിക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങൾ പലതാണ്. കാത്സ്യം, വിറ്റാമിൻ ബി-2, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങി നിരവധി അവശ്യ പോഷകങ്ങൾ തൈരില്‍ അടങ്ങിയിട്ടുണ്ട്. 
 

Image credits: Social Media

ദഹനം മെച്ചപ്പെടുത്തും

തൈര് ഒരു മികച്ച പ്രോബയോട്ടിക് ആണ്. ദിവസവും  ഉച്ചയ്ക്ക് ചോറ് കഴിച്ചതിന് ശേഷം തൈര് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

Image credits: Getty

കുടലിനെ സംരക്ഷിക്കും

തൈരിൽ നല്ല ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്. ഇവ കുടലിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കും. അതിനാല്‍ ദിവസവും ഒരു നേരം തെെര് കഴിക്കുക.

Image credits: Getty

പ്രതിരോധശേഷി കൂട്ടും

തൈര് കഴിക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടാനും തുമ്മല്‍, ജലദോഷം പോലെയുള്ള അലര്‍ജി രോഗങ്ങളില്‍ നിന്നും രക്ഷ നേടാനും സഹായിക്കും. 

Image credits: Getty

ക്യാന്‍സര്‍ സാധ്യത കുറയ്ക്കും

തൈര് പതിവായി കഴിക്കുന്നത് ചില ക്യാന്‍സര്‍ സാധ്യതകളെ തടയാനും സഹായിക്കുന്നു. 
 

Image credits: Pinterest

ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കും

ദിവസവും തൈര് കഴിക്കുന്നത് പ്രമേഹരോഗികള്‍ക്കും നല്ലതാണ്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. 
 

Image credits: Pinterest

ബിപി നിയന്ത്രിക്കും

പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളാൽ സമ്പന്നമാണ് തൈര്. ഇവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും. 
 

Image credits: Pinterest

എല്ലുകളെ ബലമുള്ളതാക്കും

കാത്സ്യം ധാരാളം അടങ്ങിയ തൈര് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും നല്ലതാണ്. 
 

Image credits: Pinterest

പപ്പടം പ്രിയരാണോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ

വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

ദിവസവും രാവിലെ കുതിര്‍ത്ത ഈന്തപ്പഴം കഴിച്ചോളൂ, ​കാരണം

വിറ്റാമിൻ ഡി കൂടുതലുള്ള ഏഴ് ഭക്ഷണങ്ങൾ