Malayalam

ദിവസവും ഓരോ മുട്ട വീതം കഴിക്കണമെന്ന് പറയുന്നതിന്‍റെ കാരണം

ദിവസവും ഓരോ മുട്ട വീതം കഴിക്കണമെന്ന് പറയുന്നതിന്‍റെ കാരണം എന്തൊക്കെയാണെന്ന് നോക്കാം. 

Malayalam

വിറ്റാമിനുകളുടെ കലവറ

വിറ്റാമിന്‍ ഡി, എ, ബി2, ബി12, ബയോട്ടിന്‍, ഫോളേറ്റ് തുടങ്ങിയവയുടെ മികച്ച ഉറവിടമാണ് മുട്ട. 

Image credits: Getty
Malayalam

പ്രോട്ടീൻ

പേശികളുടെ ആരോഗ്യത്തിനും രോഗപ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്ന പ്രോട്ടീൻ അടങ്ങിയ ഒരു സൂപ്പര്‍ ഫുഡാണ് മുട്ട.  

Image credits: Getty
Malayalam

ഹൃദയാരോഗ്യം

മുട്ടയിൽ അപൂരിത കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്, പ്രത്യേകിച്ച് മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ. ഇത് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും.

Image credits: Getty
Malayalam

തലച്ചോറിന്‍റെ ആരോഗ്യം

മുട്ടയിൽ കാണപ്പെടുന്ന കോളിൻ തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. അതിനാല്‍ ദിവസവും ഓരോ മുട്ട വീതം കഴിക്കാം. 

Image credits: Getty
Malayalam

കണ്ണിന്‍റെ ആരോഗ്യം

കണ്ണിന്‍റെ ആരോഗ്യത്തിന് ആവശ്യമായ രണ്ട് ശക്തമായ ആന്‍റി ഓക്സിഡന്‍റുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയാൽ സമ്പന്നമാണ് മുട്ട. 

Image credits: Getty
Malayalam

എല്ലുകളുടെ ആരോഗ്യം

കാത്സ്യം ആഗിരണം ചെയ്യാനും എല്ലുകളുടെ ആരോഗ്യത്തിനും ആവശ്യമായ വിറ്റാമിൻ ഡിയുടെ നല്ലൊരു ഉറവിടമാണ് മുട്ട. അതിനാല്‍ മുട്ട കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

Image credits: Getty
Malayalam

വണ്ണം കുറയ്ക്കാന്‍

മുട്ടയിലെ ഉയർന്ന പ്രോട്ടീൻ ഉള്ളടക്കം വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. 

Image credits: Getty
Malayalam

ചർമ്മം, തലമുടി

വിറ്റാമിൻ എ, ഇ, സെലീനിയം, സിങ്ക്, പ്രോട്ടീന്‍ തുടങ്ങിയവ അടങ്ങിയ മുട്ട ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് ഗുണം ചെയ്യും. 
 

Image credits: Getty

ദിവസവും രണ്ട് ഈന്തപ്പഴം കഴിച്ചോളൂ, ​കാരണം

ദിവസവും നെയ്യ് കഴിക്കുന്നവരാണോ? എങ്കിൽ അറിഞ്ഞിരിക്കൂ

ഫാറ്റി ലിവര്‍ സാധ്യത തടയാന്‍ ഒഴിവാക്കേണ്ട പാനീയങ്ങള്‍

വാഴപ്പഴം കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമോ?