അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ചില വിത്തുകള്‍ ഉണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം...
food Sep 18 2023
Author: Web Team Image Credits:Getty
Malayalam
മത്തങ്ങ വിത്തുകൾ
മത്തങ്ങ വിത്തുകളില്‍ കലോറി വളരെ കുറവാണ്. കൂടാതെ ഫൈബറും ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ വിശപ്പ് കുറയ്ക്കാനും അമിത വണ്ണത്തെ നിയന്ത്രിക്കാനും സഹായിക്കും.
Image credits: Getty
Malayalam
ഫ്‌ളാക്‌സ് സീഡുകള്‍
ഫൈബര്‍ ധാരാളം അടങ്ങിയ ഫ്‌ളാക്‌സ് സീഡുകള്‍ ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് തടയും. ഒപ്പം ഫ്‌ളാക്‌സ് സീഡുകള്‍ കഴിക്കുന്നത് വിശപ്പിനെ നിയന്ത്രിക്കുകയും ചെയ്യും.
Image credits: Getty
Malayalam
ചിയ വിത്തുകള്‍
ഫൈബര്‍ അടങ്ങിയ ചിയ സീഡ്സ് അഥവാ ചിയ വിത്തുകള്‍ വയര്‍ നിറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും.
Image credits: Getty
Malayalam
സൂര്യകാന്തി വിത്തുകൾ
വിറ്റാമിന്‍ ഇ, പ്രോട്ടീൻ, നാരുകൾ, ധാതുക്കൾ, തുടങ്ങി എല്ലാ പോഷകങ്ങളും സൂര്യകാന്തി വിത്തുകളില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും വണ്ണം കുറയ്ക്കാന്‍ സഹായിക്കും.
Image credits: Getty
Malayalam
തണ്ണിമത്തന്‍ കുരു
മഗ്നീഷ്യം, അയേണ്‍, സിങ്ക്, പൊട്ടാസ്യം തുടങ്ങി നിരവധി പോഷകങ്ങളുള്ള തണ്ണിമത്തൻ കുരുവും വണ്ണം കുറയ്ക്കാന്‍ സഹായിക്കും.
Image credits: Getty
Malayalam
എള്ള്
എള്ളിൽ ഫൈബർ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും വണ്ണം കുറയ്ക്കാന്‍ സഹായിക്കും.