വിറ്റാമിൻ കെയുടെ കുറവ് മൂലം കാണപ്പെടുന്ന സൂചനകള്‍ എന്തെല്ലാമെന്ന് നോക്കാം.
അസ്ഥികളുടെ ആരോഗ്യം മോശമാവുക, നടുവേദന, ഓസ്റ്റിയോപൊറോസിസ് (അസ്ഥികൾ ദുർബലമാവുകയും പൊട്ടുകയും ചെയ്യുന്നു) തുടങ്ങിയവ വിറ്റാമിൻ കെയുടെ കുറവ് മൂലമുണ്ടാകാം.
വിറ്റാമിന്‍ കെയുടെ കുറവു മൂലം ആസ്ത്മ, ശ്വസന പ്രശ്നങ്ങള്‍, ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത തുടങ്ങിയവ ഉണ്ടാകാം.
രക്തം കട്ടപിടിക്കാൻ സമയമെടുക്കുക, മുറിവുകൾ ഉണങ്ങാന്‍ പ്രയാസം എന്നിവ വിറ്റാമിൻ കെയുടെ കുറവിനെ സൂചിപ്പിക്കാം.
മൂക്കിൽ നിന്ന് രക്തസ്രാവം വരുന്നതും നിസാരമാക്കേണ്ട.
അകാരണമായി ശരീരഭാരം കുറയുക, തലമുടി കൊഴിച്ചില്‍, ക്ഷീണം, വിളറിയ ചർമ്മം തുടങ്ങിയ ലക്ഷണങ്ങളും കണ്ടേക്കാം.
ചീര, ബ്രൊക്കോളി തുടങ്ങിയവ ഇലക്കറികള്‍, പാലുല്‍പ്പന്നങ്ങള്‍, മുട്ട, കിവി, അവക്കാഡോ, ബ്ലൂബെറി, ഫിഗ്സ്, പ്രൂൺസ്, സോയാബീന്‍ തുടങ്ങിയവയില്‍ വിറ്റാമിന്‍ കെ അടങ്ങിയിരിക്കുന്നു.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക.
ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
ശരീരത്തില്‍ വിറ്റാമിൻ സി ലഭിക്കാനുള്ള വഴികൾ
മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കുന്നുണ്ടോ? പതിവാക്കേണ്ട പഴങ്ങള്‍
കുട്ടികൾക്ക് റാഗി നൽകണമെന്ന് പറയുന്നതിന്റെ കാരണങ്ങൾ