സമീപകാലത്തായി സ്വർണ്ണവിലയിലുണ്ടാകുന്ന വർദ്ധനവ് കാരണം ആളുകൾ സ്വർണ്ണം വാങ്ങാൻ ഭയപ്പെടുന്നു
സ്വർണ്ണവില ഇനിയും വർദ്ധിക്കുമോ എന്ന ഭയത്തിൽ ചിലർ ഇപ്പോഴേ സ്വർണ്ണം വാങ്ങിക്കൂട്ടുന്നുണ്ട്
സ്വർണ്ണം വാങ്ങുമ്പോൾ ചില മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം നിങ്ങളുടെ പണം നഷ്ടപ്പെടാൻ സാധ്യതയുണ്ട്
നിങ്ങൾ സ്വർണ്ണം വാങ്ങുന്നതിന് മുമ്പ് അതിന് ഹാൾമാർക്ക് ഉണ്ടോയെന്ന് പരിശോധിക്കുക. ഇല്ലെങ്കിൽ അത് ശുദ്ധമായ സ്വർണ്ണമല്ലെന്ന് ഉറപ്പിക്കാം
സ്വർണ്ണം വാങ്ങുമ്പോൾ അതിന്റെ കാരറ്റ് മൂല്യം അറിഞ്ഞിരിക്കണം. അതിലുപരി, സ്വർണ്ണം വാങ്ങിയതിന്റെ ബില്ല് വാങ്ങി സുരക്ഷിതമായി സൂക്ഷിക്കണം
സ്വർണ്ണത്തിന് പണിക്കൂലി എങ്ങനെയാണ് ഈടാക്കുന്നത്, തൂക്കം നോക്കുന്ന മെഷീൻ ശരിയാണോ, അവർ എന്താണ് പറയുന്നതെന്നും ശ്രദ്ധിക്കുക
നിങ്ങൾ വാങ്ങിയ സ്വർണ്ണം തിരികെ നൽകാമോ എന്ന കാര്യം കടക്കാരനോട് ചോദിച്ച് മനസ്സിലാക്കണം
സ്വർണ്ണവില കൂടുന്നതിനനുസരിച്ച് തട്ടിപ്പുകളും വർധിച്ചുവരികയാണ്. അതുകൊണ്ട് സ്വർണ്ണം വാങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധർ പറയുന്നു