മുടിയ്ക്ക് വേണം ബയോട്ടിൻ അടങ്ങിയ ഭക്ഷണങ്ങൾ.
മുട്ടയുടെ മഞ്ഞക്കരുവില്‍ ബയോട്ടിന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ പതിവായി മുട്ട കഴിക്കുന്നത് തലമുടി തഴച്ചു വളരാനും സഹായിക്കും.
നട്സിൽ ബയോട്ടിൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിൻ ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയിലെ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു.
ബയോട്ടിന്റെയും പ്രോട്ടീന്റെയും മികച്ച ഉറവിടമാണ് സാൽമൺ. ഇത് തലയോട്ടിയിലെ ആരോഗ്യം മെച്ചപ്പെടുത്തുകയും മുടിക്ക് കരുത്തും തിളക്കവും നൽകുകയും ചെയ്യുന്നു.
മധുരക്കിഴങ്ങാണ് മറ്റൊരു ഭക്ഷണം. മധുരക്കിഴങ്ങിൽ ബയോട്ടിൻ, ബീറ്റാ കരോട്ടിൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.
അവക്കാഡോയിലും വിറ്റാമിൻ ബി12 ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
പയറ് വര്‍ഗങ്ങളും ധാരാളമായി ഡയറ്റിലുള്‍പ്പെടുത്തണം. ഇവയില്‍ പ്രോട്ടീനുകളും ബയോട്ടിനും വലിയ അളവില്‍ അടങ്ങിയിട്ടുണ്ട്.
ദിവസവും ഒരു കപ്പ് ഗ്രീൻ ടീ കുടിച്ചോളൂ, ആരോഗ്യഗുണങ്ങൾ അറിയാം
പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്ന 8 ഭക്ഷണങ്ങൾ
ലിപ് ക്യാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ
കരളിനെ കാക്കാൻ കഴിക്കാം ഈ 7 സൂപ്പർ ഫുഡുകൾ