ബ്രെസ്റ്റ് ക്യാൻസറിന്റെ പ്രധാനപ്പെട്ട അഞ്ച് ലക്ഷണങ്ങൾ
health Apr 26 2025
Author: Web Desk Image Credits:freepik
Malayalam
സ്തനാർബുദം
ഇന്ന് സ്ത്രീകളിൽ ഏറ്റവും കൂടുതലായി കണ്ട് വരുന്ന ക്യാൻസറുകളിലൊന്നാണ് ബ്രെസ്റ്റ് ക്യാൻസർ അഥവാ സ്തനാർബുദം.
Image credits: pexels
Malayalam
കാരണങ്ങൾ
ജീവിതശൈലി ഘടകങ്ങൾ, മോശം പോഷകാഹാരം, ഉയർന്ന സംസ്കരിച്ച ഭക്ഷണങ്ങളുടെ ഉപഭോഗം, പരിസ്ഥിതി മലിനീകരണം, ഉദാസീനമായ ജീവിതശൈലി എന്നിവയാണ് ഇതിന് പിന്നിലെ ചില കാരണങ്ങൾ.
Image credits: freepik
Malayalam
രോഗം നേരത്തേ കണ്ടെത്തുക
രോഗം നേരത്തേ കണ്ടെത്തുകയും കൃത്യമായി ചികിത്സിക്കുകയും ചെയ്താൽ സ്തനാർബുദത്തെ തടയാനാകുമെന്ന് ഡോക്ടർമാർ പറയുന്നു.
Image credits: Pinterest
Malayalam
ബ്രെസ്റ്റ് ക്യാൻസറിന്റെ ലക്ഷണങ്ങൾ
ബ്രെസ്റ്റ് ക്യാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
Image credits: Pinterest
Malayalam
സ്തനത്തിലോ കക്ഷത്തിലോ കട്ടി
സ്തനത്തിലോ കക്ഷത്തിലോ കട്ടിയുള്ളതായി അനുഭവപ്പെടുന്നതാണ് ആദ്യത്തെ ലക്ഷണം. സ്തനങ്ങളിൽ മുഴ കണ്ടാൽ ഡോക്ടറെ കണ്ട് പരിശോധന നടത്തി ക്യാൻസർ അല്ലെന്ന് ഉറപ്പ് വരുത്തുക.
Image credits: Freepik
Malayalam
സ്തനങ്ങളുടെ വീക്കം അല്ലെങ്കിൽ ചുരുങ്ങൽ
ഒരു സ്തനത്തിന്റെ വലിപ്പത്തിലുണ്ടാകുന്ന മാറ്റങ്ങൾ, വീക്കം അല്ലെങ്കിൽ ചുരുങ്ങൽ ബ്രെസ്റ്റ് ക്യാൻസറിന്റെ മറ്റൊരു ലക്ഷണമാണ്.
Image credits: Pinterest
Malayalam
സ്തനങ്ങളുടെ ചർമ്മത്തിലെ മാറ്റങ്ങൾ
സ്തനങ്ങളുടെ ചുവപ്പ് പാട് കണ്ടാൽ അവഗണിക്കരുത്.
Image credits: Getty
Malayalam
മുലക്കണ്ണിൽ നിന്ന് വെളുത്ത ഡിസ്ചാർച്ച്
മുലക്കണ്ണിൽ നിന്ന് വെളുത്ത ഡിസ്ചാർച്ച് കണ്ടാൽ അവഗണിക്കരുത്. ഇത് അണുബാധയെയോ, ഹോർമോൺ മാറ്റങ്ങളെയോ, അല്ലെങ്കിൽ കാൻസറിനെയോ സൂചിപ്പിക്കാം
Image credits: Getty
Malayalam
മുലക്കണ്ണിലെ മാറ്റങ്ങൾ
മുലക്കണ്ണിലെ മാറ്റങ്ങൾ: മുലക്കണ്ണിലെ മാറ്റങ്ങൾ കാൻസറിന്റെ സൂചനയായിരിക്കാം. ഈ മാറ്റങ്ങൾ ഒരു ഡോക്ടർ വിലയിരുത്തി ക്യാൻസർ അല്ലെന്ന് ഉറപ്പ് വരുത്തുകയാണ് വേണ്ടത്.