Health
ഫാസ്റ്റ് ഫുഡ് കഴിവതും തെരഞ്ഞെടുക്കാതിരിക്കുക. കാരണം ഇവ കലോറിയിലും കൊഴുപ്പിലുമെല്ലാം വളരെ മുന്നിലായിരിക്കും
ചിപ്സ്, പാക്കറ്റ് വിഭവങ്ങള്‍, മറ്റ് ബേക്കറി പോലുള്ള ഭക്ഷണങ്ങളും ലഞ്ചിന് കഴിക്കുന്നത് ഒഴിവാക്കുകയും. ഇവയും ആരോഗ്യത്തിന് ഏറെ ദോഷമാണ്
ഉച്ചഭക്ഷണത്തിനൊപ്പം എന്തെങ്കിലും പച്ചക്കറി നിര്‍ബന്ധമായും ഉള്‍പ്പെടുത്തുക. നോണ്‍-വെജ് ആണെങ്കില്‍ അല്‍പം സലാഡെങ്കിലും കൂടെ കഴിക്കുക
ലഞ്ച് അമിതമാകുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. പ്രഭാതഭക്ഷണത്തിലും താഴെയാണ് ലഞ്ച് തെരഞ്ഞെടുക്കേണ്ടത്
ജോലി ചെയ്തുകൊണ്ടിരിക്കെ ലഞ്ച് കഴിക്കുന്നതും നല്ല ശീലമല്ല. അതിനെ ഭക്ഷണമായി ശരീരവും മനസും ചേര്‍ക്കണമെന്നില്ല. ഇതിന് പല ദോഷവുമുണ്ട്
ലഞ്ചായിട്ടോ, ലഞ്ചിനൊപ്പമോ മധുരപാനീയങ്ങള്‍- മറ്റ് കുപ്പി പാനീയങ്ങള്‍ എന്നിവ കഴിക്കുന്നതും ആരോഗ്യത്തിന് ദോഷം
വേഗത്തില്‍ ലഞ്ച് കഴിച്ചുതീര്‍ക്കുന്ന ശീലത്തിനും ഏറെ ദോഷങ്ങളുണ്ട്. മനസറിഞ്ഞ് അഥവാ 'മൈൻഡ്ഫുള്‍' ആയി കഴിച്ചാലേ അതുകൊണ്ട് ഗുണമുള്ളൂ
എപ്പോഴും ഹോട്ടല്‍ ഭക്ഷണത്തെ ആശ്രയിക്കാതെ വീട്ടിലുണ്ടാക്കുന്ന പോഷകപ്രദമായ ഭക്ഷണത്തെ ആശ്രയിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്