Malayalam

dark circles

കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് അഥവാ 'ഡാർക്ക് സർക്കിൾസ്' ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. ഇത് അകറ്റുന്നതിന് ഇതാ ചില പൊടിക്കെെകൾ...

Malayalam

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങിൽ ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഉരുളക്കിഴങ്ങിന്റെ നീര് കണ്ണിന് ചുറ്റും പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ കഴുകി കളയുക.

Image credits: Getty
Malayalam

കറ്റാർവാഴ ജെൽ

പിഗ്മെന്റേഷൻ കുറയ്ക്കാൻ സഹായിക്കുന്ന അലോസിൻ എന്ന സംയുക്തം കറ്റാർവാഴയിൽ അടങ്ങിയിട്ടുണ്ട്. കറ്റാർവാഴ ജെൽ റോസ് വാട്ടർ ചേർ‌ത്ത് പാടുള്ള ഭാ​ഗത്ത് ഇടുക.

Image credits: Getty
Malayalam

റോസ്​ വാട്ടർ

റോസ്​ വാട്ടർ കണ്ണിന് ചുറ്റും ഇടുക.. ഉണങ്ങി കഴിഞ്ഞാൽ കഴുകി കളയുക. ഇത്​ ആഴ്​ചയിൽ രണ്ട്​ തവണ വരെ ഉപയോഗിക്കാം. 
 

Image credits: Getty
Malayalam

ബദാം ഓയിൽ

വിറ്റാമിൻ ഇ, മഗ്നീഷ്യം, ഫോസ്ഫറസ്, കോപ്പർ എന്നിവയാൽ സമ്പുഷ്ടമാണ് ബദാം ഓയിൽ. രാത്രി ഉറങ്ങുന്നതിന് മുമ്പ് കണ്ണിന് ചുറ്റും ബദാം ഓയിൽ പുരട്ടുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക.

Image credits: Getty
Malayalam

തക്കാളി

തക്കാളിനീര് കണ്ണിന് ചുറ്റും പുരട്ടിയ ശേഷം കഴുകി കളയുന്നതും കണ്‍തടത്തിലെ കറുപ്പ് നിറമകറ്റും. ലൈക്കോപീനിന്റെ നല്ല ഉറവിടമാണ് തക്കാളി. 

Image credits: Getty
Malayalam

ടീ ബാഗ്

ടീ ബാഗ് ഉപയോഗിക്കുന്നത് കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകള്‍ അകറ്റാന്‍ സഹായിക്കും. ഇതിനായി ഫ്രിഡ്ജില്‍ സൂക്ഷിച്ചുവച്ച ടീ ബാഗ് കണ്‍തടത്തില്‍ പത്ത് മിനിറ്റ് വയ്ക്കുക.
 

Image credits: Getty
Malayalam

വെള്ളരിക്ക

വെള്ളരിക്കാ നീര്  കണ്ണിനു ചുറ്റും പുരട്ടുന്നത് ഇരുണ്ട പാടുകൾ കുറയ്ക്കാൻ സഹായിക്കും.
 

Image credits: Getty

രക്തത്തിലെ പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാൻ ഇതാ 10 ഭക്ഷണങ്ങൾ

ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ