മഴക്കാലത്ത് കുട്ടികളിൽ സീസണൽ രോഗങ്ങൾ പിടിപെടാവുന്ന സാധ്യത കൂടുതലാണ്. കുട്ടികളിൽ പ്രതിരോധശേഷി കൂട്ടുന്നത് രോഗങ്ങളെ ഒരു പരിധി വരെ അകറ്റി നിർത്തുന്നതിന് സഹായിക്കുന്നു.
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ഭക്ഷണങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്. ഇമ്മ്യൂണിറ്റി കൂട്ടാൻ കുട്ടികൾക്ക് ഈ ഭക്ഷണങ്ങൾ നൽകാം.
റാഗിയില്‍ കാത്സ്യം ധാരാളമടങ്ങിയിട്ടുണ്ട്. ഒരു നേരമെങ്കിലും ആഹാരത്തിൽ റാഗി ഉൾപ്പെടുത്താം. റാഗി പുട്ടായോ ദോശയായോ നൽകാം.
കുട്ടികൾക്ക് നട്സ് പൊടിച്ചോ അല്ലാതെയോ നൽകാവുന്നതാണ്. നട്‌സിൽ വിവിധ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്.
കുട്ടികൾക്ക് മത്തി, അയല പോലുള്ള മത്സ്യങ്ങൾ നൽകാം. ഇതിലടങ്ങിയിരിക്കുന്ന ദഹിക്കുന്ന പ്രോട്ടീനുകളും ഓമേഗ 3 ഫാറ്റി ആസിഡും രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ നല്ലതാണ്.
സ്‌ട്രോബെറി, ബ്ലൂബെറി, റാസ്‌ബെറി എന്നിവ പോലുള്ള ബെറികളിൽ ആൻ്റി ഓക്‌സിഡൻ്റുകളാലും വിറ്റാമിനുകളാലും സമ്പന്നമാണ്. അത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും.
ചീര, ബ്രോക്കോളി തുടങ്ങിയവ പ്രതിരോധശേഷി കൂട്ടുന്ന ഭക്ഷണങ്ങളാണ്.
ആരോഗ്യകരമായ ബാക്ടീരിയകളാണ് തെെരിൽ അടങ്ങിയിട്ടുള്ളത്. ശക്തമായ ഒരു ഗട്ട് മൈക്രോബയോം ശക്തമായ രോഗപ്രതിരോധ സംവിധാനവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.
ഓറഞ്ച്, നാരങ്ങ, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങളിൽ ശക്തമായ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്.
ആന്റി-ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളുള്ള ഇഞ്ചി പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.