ശരീരത്തിന് വേണ്ട പ്രധാനപ്പെട്ട പോഷകമാണ് പ്രോട്ടീൻ. ശരീരത്തിന് ആവശ്യത്തിന് പ്രോട്ടീൻ ലഭിച്ചില്ലെങ്കിൽ പ്രകടമാകുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
health Feb 07 2025
Author: Web Desk Image Credits:Getty
Malayalam
ലക്ഷണങ്ങള്‍
ശരീരത്തിൽ പ്രോട്ടീന്റെ കുറവ് ഉണ്ടെങ്കിൽ പ്രകടമാകുന്ന ലക്ഷണങ്ങൾ.
Image credits: Getty
Malayalam
ക്ഷീണം, തളര്‍ച്ച
ഇടയ്ക്കിടെ ക്ഷീണം ഉണ്ടാകുന്നത് പ്രോട്ടീൻ കുറവിന്റെ ലക്ഷണമാണ്.
Image credits: Getty
Malayalam
പേശി വേദന
പ്രോട്ടീന്റെ കുറവ് മസിലുകളെ ദുര്‍ബലപ്പെടുത്തുന്നതിന് ഇടയാക്കും. ഇടവിട്ട് പേശി വേദനയ്ക്കും കാരണമാകും.
Image credits: Getty
Malayalam
ഫാറ്റി ലിവര്‍
പ്രോട്ടീൻ്റെ കുറവ് ഫാറ്റി ലിവർ രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ അവസ്ഥ വീക്കം, കരൾ പാടുകൾ, കരൾ തകരാറിലാവുക എന്നിവയ്ക്ക് കാരണമായേക്കാം.
Image credits: Getty
Malayalam
മുടി കൊഴിച്ചിൽ
പ്രോട്ടീന്റെ കുറവ് അമിത മുടികൊഴിച്ചിലിന് കാരണമാകും. ഇത് മുടി വളർച്ചയെയും ഘടനയെയും ബാധിച്ചേക്കാം. ഇത് ടെലോജൻ എഫ്ലുവിയം എന്നറിയപ്പെടുന്ന മുടികൊഴിച്ചിൽ അവസ്ഥയിലേക്ക് നയിച്ചേക്കാം.
Image credits: Getty
Malayalam
എല്ലുകളെ ബാധിക്കാം
ആവശ്യത്തിന് പ്രോട്ടീൻ ശരീരത്തിൽ എത്താത്തത് എല്ലുകളെ ദുർബലപ്പെടുത്തുകയും ഒടിവുകളുടെ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.
Image credits: our own
Malayalam
പ്രതിരോധശേഷി കുറയാം
ആവശ്യത്തിന് പ്രോട്ടീൻ ലഭിച്ചില്ലെങ്കിൽ പ്രതിരോധശേഷി കുറയുന്നതിനും വിവിധ അണുബാധകൾ ബാധിക്കാനുമുള്ള സാധ്യത വർദ്ധിപ്പിക്കും.
Image credits: Getty
Malayalam
മധുരത്തോടുള്ള താൽപര്യം കൂട്ടാം
പ്രോട്ടീന്റെ കുറവ് അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കും. പ്രത്യേകിച്ച മധുരത്തോടുള്ള താൽപര്യം കൂട്ടാം.