ഫാറ്റി ലിവര്‍ രോഗം മൂലം ശരീരത്തിലെ ചില ഭാഗങ്ങളില്‍ നീര്‍ക്കെട്ട് ഉണ്ടാകാം. എവിടെയൊക്കെയാണെന്ന് നോക്കാം:
കാലുകള്‍, കണങ്കാല്‍, കാല്‍പാദങ്ങള്‍, വിരലുകളുടെ അറ്റം തുടങ്ങിയടങ്ങളിലെ നീര്‍ക്കെട്ട് ഫാറ്റി ലിവര്‍ രോഗത്തിന്‍റെ സൂചനയാകാം.
ഫാറ്റി ലിവർ രോഗവുമായി ബന്ധപ്പെട്ട ഏറ്റവും സാധാരണമായ ലക്ഷണമാണ് വയറിലെ വീക്കം അഥവാ നീര്‍ക്കെട്ട്.
മുഖത്തെ നീരും ചിലപ്പോള്‍ ഫാറ്റി ലിവര്‍ രോഗത്തിന്‍റെ സൂചനയാകാം.
വയറുവേദന, വയറിലെ സ്ഥിരമായ അസ്വസ്ഥത, വയറിന് ഭാരം തോന്നുക തുടങ്ങിവയൊക്കെ ഫാറ്റി ലിവർ രോഗത്തെയും സൂചിപ്പിക്കാം.
ഇരുണ്ട നിറത്തിലുള്ള മൂത്രം ഫാറ്റി ലിവർ രോഗം ഉൾപ്പെടെയുള്ള കരൾ പ്രശ്‌നങ്ങളെ സൂചിപ്പിക്കാം.
അപ്രതീക്ഷിതമായി ശരീരഭാരം കുറയുന്നതും ഫാറ്റി ലിവർ രോഗത്തിന്‍റെ സൂചനയാകാം.
അമിത ക്ഷീണം, വിശപ്പില്ലായ്മ, ഛര്‍ദ്ദി തുടങ്ങിയവയും നിസാരമായി കാണേണ്ട.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
ശ്വാസകോശത്തിന്റെ ആരോഗ്യത്തിനായി കഴിക്കേണ്ട ആറ് മികച്ച ഭക്ഷണങ്ങൾ
വൃക്കകളെ ആരോഗ്യകരമായി നിലനിർത്താൻ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ
തലച്ചോറിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ശീലമാക്കാം ഈ സൂപ്പർ ഫുഡുകൾ
സ്ത്രീകൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട അഞ്ച് പഴങ്ങൾ