Health

ഓയില്‍

വായില്‍ അല്‍പം വെളിച്ചെണ്ണ കൊണ്ട് നന്നായി എല്ലായിടത്തേക്കും ആക്കി 15-20 മിനുറ്റ് വച്ച് കഴുകിക്കളയാം. ഇത് പല്ലിന്‍റെ തിളക്കം സൂക്ഷിക്കാൻ സഹായിക്കും

Image credits: Getty

ബേക്കിംഗ് സോഡ

അല്‍പം ബേക്കിംഗ് സോഡയും ചെറുനാരങ്ങാനീരും മിക്സ് ചെയ്ത് ഇത് പല്ലില്‍ തേച്ച് കഴുകിക്കളയാം. ഇത് അധികനേരം വയ്ക്കരുത്. നന്നായി കഴുകുകയും വേണം, അതോടൊപ്പം ഇതെപ്പോഴും ചെയ്യുകയും അരുത് 

Image credits: Getty

ഉമിക്കരി

ഉമിക്കരി പരമ്പരാഗതമായി പല്ല് വൃത്തിയാക്കാൻ ഉപയോഗിച്ചിരുന്നതാണ്. ഇതും പല്ലിന്‍റെ തിളക്കം സൂക്ഷിക്കാൻ ഏറെ സഹായകമാണ്

Image credits: Getty

കടുകെണ്ണ

അല്‍പം മഞ്ഞളും ഉപ്പും കടുകെണ്ണയില്‍ മിക്സ് ചെയ്ത്, ഇതുവച്ച് പല്ല് തേക്കുന്നതും നല്ലതാണ്. പല്ലിന്‍റെ തിളക്കത്തിനും അണുക്കളെ ഒഴിവാക്കാനും ഇത് സഹായിക്കും

Image credits: Getty

സ്ട്രോബെറി

സ്ട്രോബെറിയും ബേക്കിംഗ് സോഡയും മിക്സ് ചെയ്ത പേസ്റ്റും ഉപയോഗിക്കാം. സ്ട്രെബെറി ബ്ലെൻഡ് ചെയ്ത് ഇതില്‍ ചെറിയൊരു സ്പൂണ്‍ ബേക്കിംഗ് സോഡ ചേര്‍ക്കുകയാണ് വേണ്ടത്

Image credits: Getty

ആപ്പിള്‍ സൈഡര്‍ വിനിഗര്‍

ആപ്പിള്‍ സൈഡര്‍ വിനിഗര്‍ നേര്‍പ്പിച്ച് വായില്‍ കൊള്ളുന്നതും നല്ലതാണ്. പല്ലിന്‍റെ തിളക്കം കൂട്ടാനിത് സഹായിക്കും. അണുബാധയകറ്റാനും നല്ലതാണ്

Image credits: Getty

കറ

പല്ലില്‍ കറയുണ്ടാക്കുന്ന ഭക്ഷണപാനീയങ്ങള്‍ ഏതെല്ലാമാണെന്ന് മനസിലാക്കി അവയില്‍ നിന്ന് പരമാവധി അകന്നുനില്‍ക്കുക

Image credits: Getty

ടൂത്ത്പേസ്റ്റ്

പല്ലിന് തിളക്കം നല്‍കാൻ സഹായിക്കുന്ന തരം ടൂത്ത്പേസ്റ്റ് തെരഞ്ഞെടുത്ത് വാങ്ങി ഉപയോഗിക്കാവുന്നതാണ്

Image credits: Getty
Find Next One