മെെഗ്രേയ്ൻ നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ
മെെഗ്രേയ്ൻ ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. മെെഗ്രേയ്ൻ തുടങ്ങുമ്പോൾ കടുത്ത വേദനയോടൊപ്പം ചിലർക്ക് ഛർദ്ദിയും ഉണ്ടാകാറുണ്ട്.
മെെഗ്രേയ്ൻ പ്രശ്നം തടയുന്നതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
ദിവസവും കുറഞ്ഞത് മൂന്ന് ലിറ്റർ വെള്ളമെങ്കിലും കുടിക്കുന്നത് മെെഗ്രേയ്ൻ പ്രശ്നം തടയാൻ സഹായിക്കും.
സമ്മർദ്ദം മെെഗ്രയ്ൻ പ്രശ്നം ഗുരുതരമാക്കാം. അതിനാൽ സ്ട്രെസ് കുറയ്ക്കുന്നതിന് യോഗ, മെഡിറ്റേഷൻ എന്നിവ ശീലമാക്കാവുന്നതാണ്.
ദിവസവും രാത്രി എട്ട് മണിക്കൂർ ഉറങ്ങുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.
ദിവസവും അരമണിക്കൂർ വ്യായാമം ചെയ്യുന്നത് മെെഗ്രേയ്ൻ പ്രശ്നം ഒരു പരിധി വരെ തടയുന്നതിന് സഹായിക്കും.
രാത്രിയിൽ ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും ഫോൺ, ലാപ്പ് ടോപ്പ് എന്നിവ മാറ്റിവയ്ക്കുക.
ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് ഭക്ഷണ ശീലങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ
കണ്ണുകളിൽ കാണുന്ന ഈ ലക്ഷണങ്ങൾ കൊളസ്ട്രോളിന്‍റെയാകാം
പുരുഷന്മാരിൽ ബ്ലഡ് ഷുഗർ അളവ് കൂടിയാൽ കാണുന്ന എട്ട് ലക്ഷണങ്ങൾ
ദിവസവും ബാർലി വെള്ളം കുടിച്ചാൽ പലതുണ്ട് ഗുണങ്ങൾ