മഴക്കാലത്ത് വിവിധ രോഗങ്ങൾ പിടിപെടാം. പ്രത്യേകിച്ച് കുട്ടികളിൽ. പനി, ചുമ, ജലദോഷം, തുമ്മൽ എന്നിവയാണ് പ്രധാനമായി കുട്ടികളെ ബാധിക്കുന്ന രോഗങ്ങൾ.
health Jul 13 2024
Author: Web Team Image Credits:Getty
Malayalam
പ്രതിരോധശേഷി
പ്രതിരോധശേഷി കുറയുന്നതാണ് രോഗങ്ങൾ പിടിപെടുന്നതിന് പ്രധാന കാരണം.
Image credits: Getty
Malayalam
കുട്ടികൾക്ക് ധാരാളം വെള്ളം നൽകുക
കുട്ടികൾ ധാരാളം വെള്ളം കുടിക്കുന്നുണ്ടെന്ന് മാതാപിതാക്കൾ ഉറപ്പുവരുത്തുക.
Image credits: Getty
Malayalam
ചായയോ കാപ്പിയോ നൽകരുത്
ചായയോ കഫീൻ അടങ്ങിയ പാനിയങ്ങളോ കുട്ടികൾക്ക് അധികം നൽകാതിരിക്കുക. ഇത് നിർജ്ജലീകരണത്തിന് കാരണമാകും.
Image credits: Getty
Malayalam
വ്യക്തി ശുചിത്വം പാലിക്കുക
വ്യക്തി ശുചിത്വം പാലിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുന്നത് മഴക്കാലത്ത് വയറിളക്ക രോഗങ്ങൾ തടയാൻ സഹായിക്കുന്നു.
Image credits: Getty
Malayalam
വീട്ടിലുള്ള ഭക്ഷണം മാത്രം നൽകുക
പുറത്തുനിന്നുള്ള ഭക്ഷണ പാനീയങ്ങൾ പരമാവധി ഒഴിവാക്കുക. കഴിവതും വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണം കുട്ടികൾക്ക് നൽകാൻ ശ്രദ്ധിക്കുക.
Image credits: Getty
Malayalam
പച്ചക്കറികളും പഴവർഗങ്ങളും ഉൾപ്പെടുത്തുക
ഭക്ഷണത്തിൽ ധാരാളം പച്ചക്കറികളും പഴവർഗങ്ങളും ഡ്രൈ ഫ്രൂട്ട്സും, നട്സും ഉൾപ്പെടുത്തുക.
Image credits: Getty
Malayalam
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക
മഴക്കാലത്തെ മറ്റൊരു പ്രധാന പ്രശ്നമാണ് കൊതുകുകൾ. അതിനാൽ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും കുട്ടികളെ ഫുൾസ്ലിവ് കോട്ടൺ വസ്ത്രങ്ങൾ ധരിപ്പിക്കാനും ശ്രദ്ധിക്കുക.
Image credits: Getty
Malayalam
ഡയപ്പറുകൾ
ചെറിയ കുട്ടികൾ ഉണ്ടെങ്കിൽ നനവും ഫംഗസ് അണുബാധയും ഒഴിവാക്കാൻ കൃത്യമായ ഇടവേളകളിൽ ഡയപ്പറുകൾ മാറ്റേണ്ടതാണ്.
Image credits: Getty
Malayalam
ഉണങ്ങിയതും വൃത്തിയുള്ളതുമായ വസ്ത്രം ധരിപ്പിക്കുക
കുട്ടികൾ നനഞ്ഞ് വീട്ടിൽ എത്തിയാൽ ഉടൻ തന്നെ വസ്ത്രങ്ങൾ മാറ്റി ഉണങ്ങിയതും വൃത്തിയുള്ളതുമായ വസ്ത്രം ധരിപ്പിക്കുക.