പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കൂട്ടാൻ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ
ഒരു പുരുഷ ഹോർമോൺ ആണ് ടെസ്റ്റോസ്റ്റിറോൺ. ആൻഡ്രോജനുകൾ അഥവാ പുരുഷ ഹോർമോണുകളിൽ ഏറ്റവുമധികം ഉത്പാദിക്കപ്പെടുന്നത് ടെസ്റ്റോസ്റ്റിറോൺ ആണ്.
ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയുന്നത് ഏകാഗ്രത കുറയുന്നതിനും ദേഷ്യം, വിഷാദം, വന്ധ്യത തുടങ്ങിയ പ്രശ്നങ്ങളിലേയ്ക്കും നയിച്ചേക്കാം.
പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കൂട്ടാൻ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ...
വ്യായാമം പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ അളവ് വർദ്ധിപ്പിക്കും.
പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ പുരുഷന്മാർ പതിവായി കഴിക്കുക. ഇതും ടെസ്റ്റോസ്റ്റിറോൺ അളവ് കൂട്ടും.
ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ടെസ്റ്റോസ്റ്റിറോൺ കൂട്ടാൻ സഹായിക്കും
ദിവസവും എട്ട് മണിക്കൂർ ക്യത്യാമായി ഉറങ്ങുന്നതും പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കൂട്ടുന്നതിന് സഹായകമാണ്.
ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയ്ക്കുന്നതിനുള്ള മറ്റൊരു കാരണമാണ് സ്ട്രെസ്. യോഗ, മെഡിറ്റേഷൻ എന്നിവയിലൂടെ സമ്മർദ്ദം കുറയ്ക്കാം.
അമിതവണ്ണവും ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു.
മുരിങ്ങയില വെള്ളം കുടിക്കുന്നത് പതിവാക്കൂ, കാരണം
കരൾ രോഗങ്ങൾ തടയാൻ പതിവായി കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ
ശരീരത്തിൽ ഇരുമ്പിന്‍റെ അളവ് കുറവാണോ? എങ്കിൽ ഈ ഭക്ഷണങ്ങൾ കഴിച്ചോളൂ
World Lung Day 2024 : ഇവ കഴിച്ചോളൂ, ശ്വാസകോശത്തെ സംരക്ഷിക്കും