ടൈപ്പ് 2 പ്രമേഹം കരൾ, പാൻക്രിയാറ്റിക് ക്യാൻസറുകൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പുതിയ പഠനം.
health Mar 23 2025
Author: Web Desk Image Credits:Getty
Malayalam
സ്ത്രീകളിൽ സാധ്യത കൂടുതൽ
സ്ത്രീകളിലാണ് ഈ ക്യാൻസറുകൾ കൂടുതലായി വരാനുള്ള സാധ്യതയെന്നും ഗവേഷകർ പറയുന്നു.
Image credits: Getty
Malayalam
പരിശോധിക്കുക
95,000 പേരുടെ ആരോഗ്യ രേഖകൾ ഗവേഷകർ വിശകലനം ചെയ്തു.അടുത്തിടെ ടൈപ്പ് 2 പ്രമേഹം കണ്ടെത്തിയ സ്ത്രീകളിൽ പാൻക്രിയാറ്റിക് ക്യാൻസർ വരാനുള്ള സാധ്യത ഇരട്ടി കൂടുതലാണ്.
Image credits: Getty
Malayalam
കരൾ ക്യാൻസർ
കരൾ ക്യാൻസർ വരാനുള്ള സാധ്യത അഞ്ചിരട്ടി കൂടുതലാണെന്നും കണ്ടെത്തിയതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
Image credits: Getty
Malayalam
പാൻക്രിയാറ്റിക് ക്യാൻസർ
ടൈപ്പ് 2 പ്രമേഹം പുരുഷന്മാരിൽ പാൻക്രിയാറ്റിക് കാൻസറിൽ 74% വർദ്ധനവിനും തുടർന്നുള്ള അഞ്ച് വർഷത്തിനുള്ളിൽ കരൾ ക്യാൻസറിനുള്ള സാധ്യത നാലിരട്ടിയായി വർദ്ധിക്കുന്നതിനും കാരണമായി.
Image credits: Getty
Malayalam
പ്രമേഹവും പൊണ്ണത്തടിയും
പ്രമേഹവും പൊണ്ണത്തടിയും സമാനമായ ക്യാൻസറുകളുമായി ബന്ധപ്പെട്ടിരിക്കുന്നതായി ദി ഗാർഡിയൻ ഉദ്ധരിച്ച മാഞ്ചസ്റ്റർ സർവകലാശാലയിലെ പ്രൊഫസർ ആൻഡ്രൂ റെനെഹാ പറഞ്ഞു.
Image credits: Getty
Malayalam
13 തരം ക്യാൻസറുമായി ബന്ധപ്പെട്ടിരിക്കുന്നു
മുൻകാല പഠനങ്ങൾ പൊണ്ണത്തടിയെ 13 തരം ക്യാൻസറുമായി ബന്ധപ്പെട്ടിരിക്കുന്നതായി കണ്ടെത്തിയിരുന്നു. അവയിൽ പലതും ടൈപ്പ് 2 പ്രമേഹമുള്ളവരിലും കൂടുതലായി കാണപ്പെടുന്നു.