വിറ്റാമിൻ ബി 12ന്‍റെ കുറവുണ്ടെങ്കില്‍ ശരീരം കാണിക്കുന്ന സൂചനകള്‍ എന്തൊക്കെയാണെന്ന് നോക്കാം.
വിറ്റാമിന്‍ ബി12-ന്‍റെ കുറവു മൂലം ചിലരില്‍ വിളര്‍ച്ച, വിളറിയ ചര്‍മ്മം, ചര്‍മ്മത്തില്‍ മഞ്ഞനിറം എന്നിവ ഉണ്ടാകാം.
വായ്പ്പുണ്ണ്, വായില്‍ എരിച്ചില്‍ എന്നിവയും ഇതുമൂലം ഉണ്ടാകാം.
ഓര്‍മ്മശക്തി നഷ്ടപ്പെടുന്നതും വിറ്റാമിന്‍ ബി12-ന്‍റെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണമാകാം.
വിഷാദ രോഗം, പെട്ടെന്ന് ദേഷ്യം വരുക, മൂഡ് മാറുക എന്നിവയും ചിലരില്‍ ഇതുമൂലം ഉണ്ടാകാം.
തലവേദന, തലക്കറക്കം എന്നിവയും വിറ്റാമിന്‍ ബി12 അഭാവത്തിന്റെ ലക്ഷണങ്ങളാകാം.
അമിത ക്ഷീണം, തളര്‍ച്ച, വിശപ്പില്ലായ്മ, ഛര്‍ദ്ദി, ഓക്കാനം, പെട്ടെന്ന് ഭാരം നഷ്ടമാകൽ എന്നിവയും വിറ്റാമിന്‍ ബി12 അഭാവത്തിന്റെ ലക്ഷണങ്ങളാകാം.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
പ്രമേഹം ; ഈ പ്രാരംഭ ലക്ഷണങ്ങള്‍ അവഗണിക്കരുത്
കരൾ രോഗങ്ങൾ തടയുന്നതിന് ശീലമാക്കാം എട്ട് ഭക്ഷണങ്ങൾ
മുഖക്കുരുവിന് കാരണമാകുന്ന ആറ് ഭക്ഷണങ്ങൾ
യൂറിക് ആസിഡിന്റെ അളവ് കൂടിയാൽ കാണുന്ന ലക്ഷണങ്ങൾ