Malayalam

വായിലെ ക്യാന്‍സര്‍; തുടക്കത്തിലെ കാണിക്കുന്ന സൂചനകളെ അവഗണിക്കരുത്

വായിലെ ക്യാന്‍സറിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
 

Malayalam

വായില്‍ നിന്നും രക്തം കാണപ്പെടുക

വായില്‍ നിന്നും രക്തം കാണപ്പെടുക, ചുണ്ടിനും വായ്ക്കകത്തും അസാധാരണമായ രീതിയില്‍ ചുവന്ന അല്ലെങ്കില്‍ വെളുത്ത നിറം കാണുന്നതും ചിലപ്പോള്‍ വായിലെ ക്യാന്‍സറിന്‍റെ സൂചനയാകാം.

Image credits: Getty
Malayalam

വായ്പ്പുണ്ണ്

ഇടയ്ക്കിടെ വരുന്നതും മൂന്ന് ആഴ്ചയില്‍ കൂടുതല്‍ നില്‍ക്കുന്നതുമായ വായ്പ്പുണ്ണ് ചിലപ്പോള്‍ വായിലെ ക്യാന്‍സറിന്‍റെ ഒരു ലക്ഷണമാകാം. 
 

Image credits: Getty
Malayalam

മുഴകളും തടിപ്പും

വായ്ക്കകത്തോ കഴുത്തിലോ തൊണ്ടയിലോ കാണപ്പെടുന്ന മുഴകളും തടിപ്പും വ്രണങ്ങളും ചിലപ്പോള്‍ ഓറല്‍ ക്യാന്‍സറിന്‍റെ സൂചനയാകാം. 
 

Image credits: Getty
Malayalam

വായിലെ എരിച്ചല്‍, താടിയെല്ല് വേദന

വായിലെ എരിച്ചല്‍, വേദന, താടിയെല്ല് വേദന, നീര് തുടങ്ങിയവയും ഓറല്‍ ക്യാന്‍സറിന്‍റെ ലക്ഷണങ്ങളാണ്. 
 

Image credits: Getty
Malayalam

ഇടയ്ക്കിടെ തൊണ്ടവേദന

ഇടയ്ക്കിടെ തൊണ്ടവേദന, ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട് എന്നിവയും ചിലപ്പോള്‍ വായിലെ ക്യാന്‍സറിന്‍റെ സൂചനകളാകാം. 
 

Image credits: Getty
Malayalam

ശബ്ദത്തിലെ മാറ്റങ്ങള്‍

സംസാരിക്കാനുള്ള ബുദ്ധിമുട്ട്, ശബ്ദത്തിലെ മാറ്റങ്ങള്‍ തുടങ്ങിയവയും വായിലെ ക്യാന്‍സറിന്‍റെ സൂചനയാകാം.

Image credits: Getty
Malayalam

ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. 
 

Image credits: Getty

യുവത്വം നിലനിർത്താൻ അറിയേണ്ട 8 കാര്യങ്ങൾ

ചെറുപ്പക്കാരിൽ പ്രമേഹം വർദ്ധിക്കുന്നു ; എങ്ങനെ നിയന്ത്രിക്കാം?

എല്ലുകളെ സ്‌ട്രോംഗ് ആക്കാൻ കഴിക്കേണ്ട കാത്സ്യം അടങ്ങിയ ആറ് ഭക്ഷണങ്ങൾ

വൃക്കകളുടെ ആരോഗ്യം നിലനിർത്താൻ ഈ അഞ്ച് ഭക്ഷണങ്ങൾ സഹായിക്കും