ആയിരക്കണക്കിന് മലയാളികൾക്ക് വോട്ടവകാശം വിനിയോഗിക്കാൻ അവസരം ലഭിക്കണമെന്നാണ് ഡി കെ വിശദമാക്കുന്നത്.
india-news Dec 04 2025
Author: Elsa TJ Image Credits:Getty
Malayalam
ശമ്പളത്തോടെ 3 ദിവസം അവധി
കേരളത്തിൽ നിന്നുള്ളവർക്ക് നാട്ടിലെത്തി വോട്ട് ചെയ്ത് മടങ്ങാനാണ് മൂന്ന് ദിവസത്തെ അവധി ആവശ്യവുമായി ഡി കെ ശിവകുമാർ രംഗത്തെത്തിയിട്ടുള്ളത്.
Image credits: Getty
Malayalam
എല്ലാ മേഖലകളിലും അവധി നൽകണമെന്ന് ആവശ്യം
സ്വകാര്യ കമ്പനികൾ, സ്കൂളുകൾ, കോളേജുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ഹോട്ടലുകൾ, കരാർ സ്ഥാപനങ്ങൾ, കെട്ടിട നിർമ്മാണ മേഖല, കടയുടമകൾ എന്നിങ്ങനെ സകല രംഗത്തെയും തൊഴിലുടമകളോടാണ് ആവശ്യം.
Image credits: Getty
Malayalam
ഡിസംബർ 9നും 11നും
ഡിസംബർ 9, 11 തിയതികളിലാണ് കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്.
Image credits: Getty
Malayalam
യാത്ര വേണ്ടെന്ന് വയ്ക്കാതിരിക്കാൻ ഡികെ സ്ട്രൈക്ക്
സാമ്പത്തിക നഷ്ടം പരിഗണിച്ച് ആളുകൾ വോട്ട് ചെയ്യാൻ കേരളത്തിലേക്ക് യാത്ര വേണ്ടെന്ന് വയ്ക്കാനുള്ള സാധ്യത മുൻകൂട്ടി കണ്ടിട്ടാണ് ഡികെയുടെ പരാമർശം.
Image credits: Getty
Malayalam
വലിയൊരു ശതമാനം കേരള വോട്ടർമാർ കർണാടകയിൽ
കേരളത്തിലെ വലിയൊരു ശതമാനം വോട്ടർമാർ കർണാടകയിലെ വിവിധയിടങ്ങളിൽ ജോലി ചെയ്യുന്നുവെന്നാണ് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കൂടിയായ ഡികെ വിശദമാക്കുന്നത്
Image credits: Getty
Malayalam
ശമ്പളം വെട്ടിക്കുറയ്ക്കരുതെന്നും ഡികെ
അവധിയുടെ പേരിൽ ശമ്പളം വെട്ടിക്കുറയ്ക്കരുതെന്നും ഡികെ ശിവകുമാർ വിശദമാക്കുന്നത്.