പാസ്പോർട്ട് നഷ്ടമായെന്ന് കരുതി ടെൻഷൻ അടിക്കണ്ട. ശാന്തത പാലിക്കുകയും ഇനി എന്താണ് ചെയ്യേണ്ടതെന്ന് അറിയുകയും ചെയ്താൽ ഈ സാഹചര്യത്തെ മറികടക്കാം
നിങ്ങളുടെ പാസ്‌പോർട്ട് നഷ്ടപ്പെട്ടാൽ എന്താണ് ചെയ്യേണ്ടതെന്ന് നോക്കാം
നിങ്ങളുടെ പാസ്‌പോർട്ട് നഷ്ടപ്പെട്ടുവെന്ന് ഉറപ്പാണെങ്കിൽ ഉടൻ തന്നെ അത് പ്രാദേശിക പൊലീസിൽ റിപ്പോർട്ട് ചെയ്യുക
പൊലീസ് റിപ്പോർട്ടുമായി നിങ്ങളുടെ മാതൃരാജ്യത്തിന്റെ എംബസിയിലേയ്ക്കോ കോൺസുലേറ്റിലേയ്ക്കോ പോകുക
പുതിയ പാസ്‌പോർട്ട് നൽകുന്നതിന് എംബസികൾക്കും കോൺസുലേറ്റുകൾക്കും പൗരത്വത്തിന്റെയും തിരിച്ചറിയൽ രേഖയുടെയും തെളിവ് ആവശ്യമാണ്
പുതിയ പാസ്പോർട്ട് ലഭിക്കാൻ കുറഞ്ഞത് ഒരു ആഴ്ച സമയം എടുക്കും. അതുവരെ യാത്ര ചെയ്യാൻ ഒരു എമർജൻസി സർട്ടിഫിക്കറ്റ് നേടുക