വീട്ടിൽ എപ്പോഴും വൃത്തിയുണ്ടായിരിക്കേണ്ട ഇടമാണ് ബാത്റൂം. ബാത്റൂമിനുള്ളിലെ ദുർഗന്ധം അകറ്റാൻ ഇങ്ങനെ ചെയ്യൂ.
ദിവസവും ബാത്റൂം വൃത്തിയാക്കുന്നത് ഒരു ശീലമാക്കാം. ഇത് ദുർഗന്ധം ഉണ്ടാകുന്നത് തടയുന്നു.
ബാത്റൂമിനുള്ളിൽ നല്ല വായുസഞ്ചാരം ഉണ്ടെന്ന് ഉറപ്പ് വരുത്തണം. എക്സ്ഹോസ്റ്റ് ഫാൻ സ്ഥാപിക്കുന്നത് നല്ലതാണ്.
ബാത്റൂമിനുള്ളിൽ ചെടികൾ വളർത്തുന്നത് ദുർഗന്ധത്തെ വലിച്ചെടുക്കാനും നല്ല ഗന്ധം പരത്താനും സഹായിക്കുന്നു.
ഗന്ധമുള്ള സോപ്പ്, ജെൽ എന്നിവ ബാത്റൂമിനുള്ളിൽ സൂക്ഷിക്കുന്നത് നല്ല സുഗന്ധം ലഭിക്കാൻ സഹായിക്കും.
നനഞ്ഞതോ അഴുക്ക് പിടിച്ചതോ ആയ ടവലുകൾ ബാത്റൂമിനുള്ളിൽ സൂക്ഷിക്കുന്നത് ഒഴിവാക്കാം. ഇത് ദുർഗന്ധം ഉണ്ടാവാൻ കാരണമാകുന്നു.
നല്ല സുഗന്ധമുള്ള സോപ്പ് പൊടി ബാത്റൂമിനുള്ളിൽ സൂക്ഷിക്കുന്നത് ദുർഗന്ധത്തെ അകറ്റാൻ സഹായിക്കുന്നു.
എപ്പോഴും ഈർപ്പം ഉണ്ടാകുന്നതുകൊണ്ട് തന്നെ ബാത്റൂമിനുള്ളിൽ പൂപ്പൽ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ദുർഗന്ധത്തിന് കാരണമാകുന്നു.
ചര്‍മ്മത്തിന്‍റെ ആരോഗ്യം; കഴിക്കേണ്ട വിറ്റാമിൻ ഇ അടങ്ങിയ ഭക്ഷണങ്ങള്‍
തലമുടിയുടെ പ്രശ്നങ്ങൾ അകറ്റാൻ വീട്ടിൽ നിർബന്ധമായും വളർത്തേണ്ട 7 ചെടികൾ ഇതാണ്
കിടക്ക വിരി വാങ്ങിയപ്പാടെ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ
വീടകം മനോഹരമാക്കാൻ നിർബന്ധമായും വളർത്തേണ്ട 7 ഇൻഡോർ ചെടികൾ