വേവിച്ച ഭക്ഷണ സാധനങ്ങൾ ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ പെട്ടെന്ന് കേടായിപ്പോകാൻ സാധ്യതയുണ്ട്.
life Jul 07 2025
Author: Ameena Shirin Image Credits:Getty
Malayalam
തണുപ്പിക്കാം
ബാക്കിവന്ന ഭക്ഷണങ്ങൾ രണ്ട് മണിക്കൂറിൽ കൂടുതൽ പുറത്ത് വയ്ക്കരുത്. പാത്രത്തിലാക്കി അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് നല്ലത്.
Image credits: Getty
Malayalam
വായുകടക്കാത്ത പാത്രം
വായുകടക്കാത്ത പാത്രത്തിലാക്കി അടച്ച് സൂക്ഷിക്കണം. ഇത് ഭക്ഷണത്തിൽ ഈർപ്പം ഉണ്ടാകുന്നത് തടയുന്നു.
Image credits: Getty
Malayalam
ഫ്രീസർ
കുറച്ച് ദിവസത്തേക്ക് ആണെങ്കിൽ 40 ഡിഗ്രി ഫാരൻഹീറ്റിന് താഴെ സെറ്റ് ചെയ്തതിന് ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. ദീർഘകാലം കേടുവരാതിരിക്കാൻ ഭക്ഷണം ഫ്രീസറിൽ സൂക്ഷിക്കുന്നതാണ് നല്ലത്.
Image credits: Getty
Malayalam
ഒരുമിച്ച് സൂക്ഷിക്കരുത്
പാകം ചെയ്ത ഭക്ഷണത്തിനോടൊപ്പം വേവിക്കാത്ത ഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല. വെവ്വേറെയായി അടച്ച് സൂക്ഷിക്കാൻ ശ്രദ്ധിക്കണം.
Image credits: Getty
Malayalam
ചൂടാക്കുമ്പോൾ
ബാക്കിവന്ന ഭക്ഷണം ഫ്രിഡ്ജിൽ നിന്നും പുറത്തെടുത്തതിന് ശേഷം ചൂടാക്കുമ്പോൾ ശ്രദ്ധിക്കണം. ഭക്ഷണത്തിന്റെ മുഴുവൻ ഭാഗങ്ങളും നന്നായി ചൂടായെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.
Image credits: Getty
Malayalam
കേടുവന്ന ഭക്ഷണം
കേടുവന്ന ഭക്ഷണ സാധനം ഉപയോഗിക്കാൻ പാടില്ല. നിറത്തിലോ, രുചിയിലോ എന്തെങ്കിലും മാറ്റം ഉണ്ടായാൽ ഭക്ഷണം കഴിക്കരുത്.
Image credits: Getty
Malayalam
ലേബൽ ചെയ്യാം
ബാക്കിവന്ന ഭക്ഷണങ്ങൾ സൂക്ഷിക്കുമ്പോൾ പാത്രത്തിൽ തിയതി ലേബൽ ചെയ്യാൻ മറക്കരുത്. ഇത് ഭക്ഷണം പാഴാകുന്നതിന് മുന്നേ ഉപയോഗിക്കാൻ സഹായിക്കുന്നു.