ഓരോ ചെടിയും വ്യത്യസ്തമായ കാലാവസ്ഥയിലാണ് വളരുന്നത്. ജൂലൈയിൽ വളർത്താൻ പറ്റിയ ചെടികൾ ഇവയാണ്.
life/home Jul 21 2025
Author: Ameena Shirin Image Credits:Getty
Malayalam
ഗ്രീൻ ബീൻസ്
പൂന്തോട്ടത്തിലെ ഒഴിഞ്ഞ് കിടക്കുന്ന ഒരു ഭാഗത്ത് ഗ്രീൻ ബീൻസ് എളുപ്പത്തിൽ വളർത്തിയെടുക്കാം. ചെടിക്ക് നന്നായി വെള്ളമൊഴിക്കാൻ ശ്രദ്ധിക്കണം. 60 ദിവസത്തിനുള്ളിൽ വിളവെടുക്കാൻ സാധിക്കും.
Image credits: Getty
Malayalam
ബേസിൽ
വിത്തിട്ട് എളുപ്പത്തിൽ വളർത്തിയെടുക്കാൻ സാധിക്കുന്ന ഔഷധ ചെടിയാണ് ബേസിൽ. നിങ്ങൾക്കിഷ്ടമുള്ള സ്ഥലത്ത് ബേസിൽ വളർത്താവുന്നതാണ്.
Image credits: Getty
Malayalam
ലാവണ്ടർ
എളുപ്പത്തിൽ വളർത്തിയെടുക്കാൻ സാധിക്കുന്ന മനോഹരമായ ചെടിയാണ് ലാവണ്ടർ. എപ്പോഴും ചെടിക്ക് വെള്ളത്തിന്റെ ആവശ്യം വരുന്നില്ല.
Image credits: Getty
Malayalam
വെണ്ട
ചൂടുള്ള മണ്ണിൽ വളരെ വേഗത്തിൽ വളരുന്ന ചെടിയാണ് വെണ്ട. കുറഞ്ഞത് 60 ദിവസത്തിനുള്ളിൽ ഇത് വളരും. നല്ല വിളവ് ലഭിക്കാൻ ജൂലൈയിൽ നട്ടുവളർത്തൂ.
Image credits: Getty
Malayalam
വെള്ളരി
ചൂടത്തും വെള്ളരി വളരാറുണ്ട്. കൃത്യമായി വെള്ളമൊഴിച്ചാൽ ചെടി നന്നായി വളരും. വിത്തിട്ട് മുളപ്പിച്ചെടുക്കാം. രണ്ട് മാസത്തിനുള്ളിൽ ഇത് വിളവെടുക്കാൻ കഴിയും.
Image credits: Getty
Malayalam
പെറ്റുനിയ
മനോഹരമായ പൂക്കൾ ഉള്ള പെറ്റുനിയക്ക് അമിതമായ ചൂടിൽ വളരാൻ സാധിക്കുകയില്ല. ഹാങ്ങിങ് പോട്ടുകളിലോ, ജനാലയുടെ വശങ്ങളിലോ വളർത്താവുന്നതാണ്.
Image credits: Getty
Malayalam
തക്കാളി
അതിവേഗത്തിൽ വളരുന്ന പച്ചക്കറിയാണ് തക്കാളി. 3 മുതൽ 4 അടി ഉയരത്തിൽ ഇത് വളരാറുണ്ട്. 5 ആഴ്ചക്കുള്ളിൽ ഇതിൽ തക്കാളി വരും.