റോസ്മേരി ചെടിക്ക് ആവശ്യക്കാർ ഏറെയാണ്. എന്നാൽ ഇത് എളുപ്പത്തിൽ വീട്ടിൽ വളർത്താൻ സാധിക്കും. ഇത്രയും മാത്രം ചെയ്താൽ മതി.
life/home Jul 14 2025
Author: Ameena Shirin Image Credits:Getty
Malayalam
കണ്ടെയ്നറിൽ വളർത്താം
റോസ്‌മേരി എളുപ്പത്തിൽ കണ്ടെയ്നറിൽ വളർത്താൻ സാധിക്കും. ഒന്നിൽ കൂടുതൽ ചെടികൾ കണ്ടെയ്നറിൽ വളർത്തുന്നുണ്ടെങ്കിൽ ശരിയായ വായുസഞ്ചാരം ഉണ്ടെന്ന് ഉറപ്പ് വരുത്തണം.
Image credits: Getty
Malayalam
വിത്തിട്ട് വളർത്തുമ്പോൾ
റോസ്മേരി ചെടി വിത്തിട്ട് വളർത്തിയെടുക്കുന്നത് അത്ര എളുപ്പമല്ല. ഇതിന് കൂടുതൽ സമയവും പരിപാലനവും ആവശ്യമായി വരുന്നു. ആദ്യത്തെ മൂന്ന് മാസം വീടിനുള്ളിൽ വളർത്തുന്നതാണ് നല്ലത്.
Image credits: Getty
Malayalam
വെളിച്ചം
ദിവസവും കുറഞ്ഞത് 6 മണിക്കൂറെങ്കിലും നേരിട്ടുള്ള സൂര്യപ്രകാശം റോസ്മേരിക്ക് ആവശ്യമാണ്.
Image credits: Getty
Malayalam
വെള്ളം
അമിതമായി റോസ്‌മേരി ചെടിക്ക് വെള്ളത്തിന്റെ ആവശ്യം വരുന്നില്ല. ഡ്രൈയായ അന്തരീക്ഷത്തിലും മണ്ണിലും ചെടി നന്നായി വളരുന്നു. മണ്ണിൽ ഈർപ്പമില്ലെങ്കിൽ മാത്രം വെള്ളമൊഴിക്കാൻ ശ്രദ്ധിക്കാം.
Image credits: Getty
Malayalam
മണ്ണ്
നല്ല നീർവാർച്ചയുള്ള മണ്ണാണ് റോസ്‌മേരി ചെടിക്ക് വളരാൻ ആവശ്യം. ചളിപോലുള്ള മണ്ണിൽ വേരുകൾ പെട്ടെന്ന് നശിച്ച് പോകുന്നു.
Image credits: Getty
Malayalam
വളം
റോസ്‌മേരി ചെടിക്ക് വളരാൻ വളത്തിന്റെ ആവശ്യം വരുന്നില്ല. എന്നിരുന്നാലും ചില സമയങ്ങളിൽ വളപ്രയോഗം നടത്തേണ്ടതായി വരുന്നു.
Image credits: Getty
Malayalam
ഇലകൾ വെട്ടാം
കേടുവന്നതോ പഴുത്തതോ ആയ ഇലകൾ മുറിച്ച് മാറ്റാൻ ശ്രദ്ധിക്കണം. ഇത് പുതിയ ഇലകൾ വരാനും ചെടി നന്നായി വളരാനും സഹായിക്കുന്നു.