വീട്ടിൽ എപ്പോഴും വൃത്തിയുണ്ടാകേണ്ട സ്ഥലമാണ് അടുക്കള. അഴുക്ക് മാത്രമല്ല അണുക്കളുടെയും വാസസ്ഥലമാണ് അടുക്കള. അണുവിമുക്തമാക്കാൻ ഇങ്ങനെ ചെയ്യൂ.
life/home Aug 03 2025
Author: Ameena Shirin Image Credits:Getty
Malayalam
അടുക്കള പാത്രങ്ങൾ
അടുക്കളയിൽ പാത്രങ്ങൾ സൂക്ഷിക്കുന്ന ഇടവും വൃത്തിയുള്ളതായിരിക്കണം. ഓരോ തവണ ഉപയോഗം കഴിയുമ്പോഴും പാത്രങ്ങൾ നന്നായി കഴുകി വൃത്തിയാക്കണം. കഴുകിയതിന് ശേഷം ഉണക്കാനും മറക്കരുത്.
Image credits: Getty
Malayalam
പച്ചക്കറികൾ
അടുക്കളയിൽ ഭക്ഷണ സാധനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടതും പ്രധാനമാണ്. ഉപയോഗിക്കുന്നതിന് മുമ്പ് പച്ചക്കറികൾ നന്നായി കഴുകി വൃത്തിയാക്കാൻ മറക്കരുത്.
Image credits: Getty
Malayalam
അടുക്കള കൗണ്ടർടോപുകൾ
അടുക്കളയിൽ സാധനങ്ങൾ സൂക്ഷിക്കുന്ന ഇടമാണ് കൗണ്ടർടോപുകൾ. പഴങ്ങളും പച്ചക്കറികളും മറ്റ് ഭക്ഷണ സാധനങ്ങളും സൂക്ഷിക്കുന്നതുകൊണ്ട് തന്നെ ഇവിടെയും അണുക്കൾ ഉണ്ടാകുന്നു.
Image credits: Getty
Malayalam
ഉപകരണങ്ങൾ
റെഫ്രിജറേറ്റർ, മൈക്രോവേവ്, ഓവൻ തുടങ്ങി പലതരം ഉപകരണങ്ങളാണ് അടുക്കളയിൽ ഉപയോഗിക്കുന്നത്. ഇത്തരം ഉപകരണങ്ങളിലും അണുക്കൾ മറഞ്ഞിരിപ്പുണ്ടാകാം. ഉപയോഗം കഴിഞ്ഞാൽ വൃത്തിയാക്കാൻ മറക്കരുത്.
Image credits: Getty
Malayalam
വിനാഗിരി
വെള്ളത്തിൽ കുറച്ച് വിനാഗിരി ചേർത്തതിന് ശേഷം സ്പോഞ്ചിൽ മുക്കി ഉപകരണങ്ങൾ തുടച്ചെടുത്താൽ അണുവിമുക്തമാക്കാൻ സാധിക്കും.
Image credits: social media
Malayalam
നാരങ്ങ നീര്
ഇടയ്ക്കിടെ നാരങ്ങ നീര് ഉപയോഗിച്ച് അടുക്കള കൗണ്ടർടോപ് വൃത്തിയാക്കാൻ ശ്രദ്ധിക്കണം. നാരങ്ങ നീരും ഉപ്പും ചേർത്ത് തുടച്ചെടുത്താൽ മതി. ഇത് അണുക്കളെ ഇല്ലാതാക്കാൻ സഹായിക്കുന്നു.
Image credits: Getty
Malayalam
ഗ്യാസ് സ്റ്റൗ
അടുക്കളയിൽ ഗ്യാസ് സ്റ്റൗവിന്റെ ഭാഗത്താണ് ഏറ്റവും കൂടുതൽ അണുക്കൾ ഉണ്ടാകുന്നത്. സോപ്പ് പൊടിയും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകിയാൽ അണുവിമുക്തമാക്കാം.