വീട്ടിൽ എപ്പോഴും വൃത്തിയുണ്ടായിരിക്കേണ്ട ഇടമാണ് ബാത്‌റൂം. ഇടയ്ക്കിടെ വൃത്തിയാക്കിയില്ലെങ്കിൽ ബാത്‌റൂമിൽ നിന്നും ദുർഗന്ധം ഉണ്ടാവാം.
life/home Sep 04 2025
Author: Ameena Shirin Image Credits:Getty
Malayalam
എക്സ്ഹോസ്റ്റ് ഫാൻ
ശരിയായ രീതിയിൽ വായുസഞ്ചാരം ഇല്ലാതെ വരുമ്പോഴാണ് ബാത്റൂമിനുള്ളിൽ ദുർഗന്ധം ഉണ്ടാവുന്നത്. ബാത്റൂമിനുള്ളിൽ എക്സ്ഹോസ്റ്റ് ഫാൻ സ്ഥാപിക്കുന്നത് ദുർഗന്ധത്തെ അകറ്റാൻ സഹായിക്കുന്നു.
Image credits: Getty
Malayalam
ഡോർ തുറന്നിടാം
ബാത്റൂമിനുള്ളിൽ നല്ല വായുസഞ്ചാരം ഇല്ലെങ്കിൽ ഈർപ്പവും ഗന്ധവും തങ്ങി നിൽക്കുകയും ഇത് ദുർഗന്ധമായി മാറുകയും ചെയ്യുന്നു. അരമണിക്കൂറെങ്കിലും ഡോർ തുറന്നിടുന്നത് ദുർഗന്ധത്തെ അകറ്റുന്നു.
Image credits: Getty
Malayalam
പൂപ്പൽ
ഈർപ്പം തങ്ങി നിൽക്കുമ്പോൾ ബാത്റൂമിനുള്ളിൽ പൂപ്പൽ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ദുർഗന്ധം ഉണ്ടാവാൻ കാരണമാകുന്നു.
Image credits: Getty
Malayalam
നിറങ്ങൾ
ബാത്റൂമിന് നിറങ്ങൾ നൽകുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഈർപ്പത്തെ അകറ്റി നിർത്തുന്ന നിറങ്ങൾ തെരഞ്ഞെടുക്കാം. ഇത് പൂപ്പൽ ഉണ്ടാവുന്നതിനെ തടയുന്നു.
Image credits: Getty
Malayalam
ഉണക്കി സൂക്ഷിക്കാം
ബാത്റൂമിനുള്ളിൽ എപ്പോഴും ഈർപ്പം ഉണ്ടായിക്കൊണ്ടേയിരിക്കും. ഇത് ദുർഗന്ധം ഉണ്ടാവാൻ കാരണമാകുന്നു. എന്നാൽ നന്നായി തുടച്ച് ഉണക്കിയിട്ടാൽ ദുർഗന്ധത്തെ തടയാൻ സാധിക്കും.
Image credits: Getty
Malayalam
ചെടികൾ വളർത്താം
ബാത്റൂമിനുള്ളിൽ ചെടികൾ വളർത്തുന്നത് ഈർപ്പത്തെ ആഗിരണം ചെയ്യാനും ദുർഗന്ധത്തെ അകറ്റാനും സഹായിക്കുന്നു.
Image credits: Getty
Malayalam
ഈർപ്പമുള്ള വസ്ത്രങ്ങൾ
നനഞ്ഞ വസ്ത്രങ്ങൾ അതുപോലെ ബാത്റൂമിനുള്ളിൽ സൂക്ഷിക്കരുത്. ഇത് ഈർപ്പം തങ്ങി നിൽക്കാനും ദുർഗന്ധം ഉണ്ടാവാനും കാരണമാകുന്നു.