അടുക്കളയിൽ കറിവേപ്പിലയില്ലാത്ത കറികൾ ഉണ്ടാവില്ല. എന്ത് തയാറാക്കുമ്പോഴും കറിവേപ്പില ഇല്ലെങ്കിൽ കറികൾ അപൂർണമാണ്. എന്നാൽ കറിയിൽ ഇടാൻ മാത്രമല്ല കറിവേപ്പിലക്ക് വേറെയുമുണ്ട് ഗുണങ്ങൾ.
life/home May 13 2025
Author: Web Desk Image Credits:Getty
Malayalam
പാത്രം കഴുകാം
കറിവേപ്പിയിൽ അടങ്ങിയിരിക്കുന്ന ആന്റി ബാക്റ്റീരിയൽ ഗുണങ്ങളും ഗന്ധവും പാത്രങ്ങളെ എളുപ്പത്തിൽ വൃത്തിയാക്കി വെട്ടി തിളങ്ങുന്ന രൂപത്തിലാക്കും.
Image credits: Getty
Malayalam
കറിവേപ്പിലയും എണ്ണയും
കറിവേപ്പില അരച്ച് പേസ്റ്റ് രൂപത്തിലാക്കിയതിന് ശേഷം വെളിച്ചെണ്ണയോ നാരങ്ങാ നീരോ ചേർത്ത് ഇളക്കണം. ശേഷം ഇത് കറപിടിച്ച പാത്രത്തിൽ തേച്ചുപിടിപ്പിക്കാം.
Image credits: Getty
Malayalam
കിച്ചൻ സിങ്ക്
അരച്ച കറിവേപ്പിലയോടൊപ്പം ഒരു ടേബിൾസ്പൂൺ ഉപ്പ് ചേർത്ത് കറപിടിച്ച സിങ്ക് ഉരച്ച് കഴുകാം. ആവശ്യമില്ലാത്ത ധാതുക്കളെ ഇല്ലാതാക്കുകയും അണുക്കളെ നശിപ്പിക്കുകയും ദുർഗന്ധമകറ്റുകയും ചെയ്യും.
Image credits: Getty
Malayalam
ഗ്യാസ് സ്റ്റൗ
കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്തമായ എണ്ണയും ആന്റി ബാക്റ്റീരിയൽ ഗുണങ്ങളും സ്റ്റൗവിനെ എളുപ്പത്തിൽ വൃത്തിയാക്കാൻ സഹായിക്കുന്നതാണ്.
Image credits: Getty
Malayalam
കറിവേപ്പിലയും ബേക്കിംഗ് സോഡയും
കറിവേപ്പില ചതച്ച് അതിലെ നീര് കളയണം. ശേഷം ചതച്ച കറിവേപ്പിലയിൽ വെള്ളവും, ബേക്കിംഗ് സോഡയും, നാരങ്ങാ നീരും ചേർത്ത് കറപിടിച്ച സ്റ്റൗവിൽ തേച്ചുപിടിപ്പിക്കാം.
Image credits: Getty
Malayalam
ഫ്രിഡ്ജിലെ ദുർഗന്ധം
ഫ്രിഡ്ജിലെ ദുർഗന്ധം എളുപ്പത്തിൽ അകറ്റാൻ സഹായിക്കുന്നതാണ് കറിവേപ്പില. ഒരു ബോക്സിൽ നിറയെ കറിവേപ്പിലയെടുത്ത് ഫ്രിഡ്ജിനുള്ളിൽ വെച്ചാൽ മതി.
Image credits: Getty
Malayalam
കട്ടിങ് ബോർഡ് വൃത്തിയാക്കാം
കറിവേപ്പില അരച്ച് കുഴമ്പ് പരുവത്തിലാക്കിയതിന് ശേഷം കട്ടിങ് ബോർഡിൽ തേച്ചുപിടിപ്പിക്കാം. 5 മിനിറ്റ് വെച്ചതിനുശേഷം തുടച്ചുകളയാവുന്നതാണ്. ഇത് കട്ടിങ് ബോർഡിലെ അണുക്കളെ നശിപ്പിക്കും.